സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 19 ഡിസംബര്‍ 2021 (11:10 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,081 പേര്‍ക്ക്. കൂടാതെ 7,469 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് മരണപ്പെട്ടത് 264 പേരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ കൊവിഡ് സജീവ രോഗികളുടെ എണ്ണം 83,913 ആണ്. ഇത് 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്.
അതേസമയം കൊവിഡ് മൂലം രാജ്യത്തെ മരണം 4,77,422 ആയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,37,46,13,252 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.