ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക
ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, മന്ത്രിസ്ഥാനം രാജിവയ്ക്കുക
നരേന്ദ്ര മോദി ഭരണകൂടത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തെ പിന്തുണച്ച് തെന്നിന്ത്യൻ നടി ജ്യോതിക. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ജ്യോതിക ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
' ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, മന്ത്രിസ്ഥാനം രാജിവയ്ക്കുക. ഞാൻ വിദ്യാർഥികൾക്കും രാജ്യത്തിന്റെ ഭാവിക്കും ഒപ്പമാണ് ! ഉത്തരവാദിത്തത്തോടെ ഞാൻ അവർക്കൊപ്പം നിൽക്കുന്നു ! ഞാൻ ജനാധിപത്യ ഇന്ത്യക്കൊപ്പമാണ് ! വിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പമാണ് ! സോനം വാങ്ചുക്കിന് സ്‌നേഹം, നന്ദി ! അഭിജിത് ദീപ്‌കെ, സൗരവ് ദാസ് എന്നിവരെ പോലെ മക്കളെ വളർത്താൻ അമ്മമാർ ആഗ്രഹിക്കുന്നു. നിലപാടുകളിൽ വെള്ളം ചേർക്കാതെ പൊരുതുന്ന വിദ്യാർഥികളിൽ അഭിമാനം. നമ്മൾ എല്ലാവരും ഒന്നിച്ചതാണ് ഇന്ത്യയെന്ന് നിങ്ങൾ തെളിയിച്ചു - ജ്യോതിക കുറിച്ചു.