ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 19 ഡിസം‌ബര്‍ 2021 (10:41 IST)
ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍. ഇവര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ചിത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനെത്തിയവരുടെ ആംബുലന്‍സ് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്ഡിപി ഐ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരമെന്നാണ് ഇതിനെ കാണുന്നത്.

എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനായിരുന്നു കൊല്ലപ്പെട്ടത്. അതിനാല്‍ തന്നെ ബിജെപിയുടെ ഒരു സംസ്ഥാന സെക്രട്ടറിയെ കൊലപ്പെടുത്താന്‍ പ്ലാന്‍ ചെയ്ത് നടത്തിയ കൊലയെന്നാണ് പൊലീസ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :