1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Saudi Arabia Houthis Attack

സൗദി വിറയ്ക്കുന്നു; ഇന്ത്യക്കാർ ജാഗ്രത പാലിക്കുക

Saudi, India, UAE, Saudi Arabia Houthis Attack
സൗദി അറേബ്യയിൽ ആക്രമണം തുടർന്ന് ഹൂതികൾ. സൗദിയുടെ വിവിധ ഭാഗങ്ങലിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും സൗദി പ്രതിരോധ സേന അതെല്ലാം തകർത്തു. 
 
ഡ്രോൺ ആക്രമണം
 
റിയാദിലും ദക്ഷിണ സൗദിയിലുമായി രണ്ട് ഡ്രോണുകളും നാല് ക്രൂയിസ് മിസൈലുകളുമാണ് പ്രതിരോധ സംവിധാനം തകർത്തത്. ഇതിനുപുറമെ ദഹ്‌റാനിലേക്കും ഹരദിലേക്കും ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും വിജയകരമായി തടഞ്ഞു. ദഹ്‌റാനിൽ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതായും സഖ്യസേനാ വക്താവ് വ്യക്തമാക്കി. റിയാദിൽ വെച്ച് തകർത്ത രണ്ട് ക്രൂയിസ് മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസകേന്ദ്രങ്ങളിൽ പതിച്ച് നാല് പേർക്ക് പരുക്കേറ്റു. 
 
തിരിച്ചടിയെന്ന് സൗദി 
 
സൗദിയിലെ വിമാനത്താവളങ്ങൾ, ഇരുഹറമുകളിലെ തീർഥാടകർ, സിവിൽ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി.
 
ജാഗ്രത പാലിക്കുക 
 
സൗദിയിൽ ഹൂതികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. Also Read: ജീവനെടുക്കുന്ന കേരള പൊലീസ്; 18 കാരന്റെ ആത്മഹത്യയിൽ മനംനൊന്ത് പിതാവ്, ഹൃദയം തകർക്കും ഈ പോസ്റ്റ്
അടുത്ത ലേഖനം
റഷ്യ 60 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുക്രെയ്ന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലെന്‍സ്‌കി