1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Erel Spices Idukki

എക്‌സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ

Erel, Erel Spices Idukki, Erel Spices, Erel Spices Thekkadi
ഇന്ത്യയിലെ ആദ്യ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്ററായ 'എറേൽ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ' കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുകയാണ്. പ്രകൃതിഭംഗിയും വന്യജീവി സങ്കേതങ്ങളും തോട്ടം മേഖലകളിലൂടെയുള്ള യാത്രകളും ആസ്വദിക്കാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇടുക്കിയിലെത്തുന്നത്. ഇത്തരത്തിലെത്തുന്നവരിൽ ബഹുഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത് മൂന്നാരും തേക്കടിയും തന്നെ. മലയിറങ്ങുമ്പോൾ ഏലയ്ക്കയോ തേയിലപ്പൊടിയോ വാങ്ങുന്നത് ഇവിടുത്തെ ഒരു പതിവു കാഴ്ചയാണെങ്കിലും, ഇവ എവിടെയാണ് കൃഷി ചെയ്യുന്നതെന്നോ, ഗുണനിലവാരം എങ്ങനെ തിരിച്ചറിയാമെന്നോ, പാചകത്തിനപ്പുറം മറ്റ് എന്തെല്ലാം ഉപയോഗങ്ങളുണ്ടെന്നോ വ്യക്തമായി മനmfലാക്കാൻ സഞ്ചാരികൾക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ഈ പതിവുരീതി മാറ്റിയെഴുതുകയാണ് എറേൽ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ.
 
കേവലം ഉൽപന്ന വിൽപനയ്ക്കപ്പുറം, സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്ഭവവും സവിശേഷതകളും വിവിധ ഉപയോഗസാധ്യതകളും സന്ദർശകർക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് എറൽ. വാങ്ങുന്നതിനു മുൻപ് ഉൽപന്നത്തെക്കുറിച്ച് വ്യക്തമായ ധാരണയും അനുഭവവും നൽകുന്ന ഈ സമീപനം എറേലിനെ പരമ്പരാഗത സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്നു.
 
ഗുണമേന്മയ്ക്ക് അതിരുകളില്ല
 
ദക്ഷിണേന്ത്യയിലെ മികച്ച സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം മറ്റു പ്രധാന മേഖലകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. പ്രദേശം അധിഷ്ഠിതമായ പരിമിതികളില്ലാതെ, എവിടെ ഉൽപാദിപ്പിച്ചാലും അത്യുത്തമ ഗുണനിലവാരമുള്ളവയ്ക്കാണ് എറേൽ മുൻഗണന നൽകുന്നത്. കാപ്പിയുടെ കാര്യത്തിലും ഈ സമീപനം പ്രകടമാണ്. ചിക്കമംഗളൂരു, കൂർഗ്, വയനാട്, അരക്കു തുടങ്ങി രാജ്യത്തെ പ്രധാന കാപ്പി ഉൽപാദന മേഖലകളിൽനിന്നുള്ള ശേഖരണം ഓരോ ഉൽപന്നത്തിന്റെയും സവിശേഷ ഉത്ഭവം വ്യക്തമാക്കുന്നു. ഇടുക്കിയുടെ പേരിൽ മാത്രം ഒതുങ്ങാതെ, വിവിധ പ്രദേശങ്ങളിലെ കാപ്പിയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വൈവിധ്യം സഞ്ചാരികളിലേക്ക് എത്തിക്കുന്നു.
വാങ്ങുംമുൻപേ അറിയാം, അനുഭവിക്കാം
 
ഉൽപന്നങ്ങൾ നേരിൽ കണ്ടും മണത്തും തിരിച്ചറിയാനുള്ള അവസരമാണ് എറലിന്റെ രണ്ടാമത്തെ പ്രത്യേകത. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും, ഗുണനിലവാര വ്യത്യാസങ്ങൾ, ദൈനംദിന ഉപയോഗങ്ങൾ എന്നിവ വിദഗ്ധമായി സന്ദർശകർക്ക് വിശദീകരിച്ചു നൽകുന്നു. പാചകത്തിനു പുറമേ, മെഴുകുതിരികൾ, വാക്‌സ് സാഷെകൾ, സോപ്പുകൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങളിലേക്ക് ഇവയുടെ ഉപയോഗം വ്യാപിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ആരോഗ്യപരിപാലന രീതികളിലും ഗാർഹിക ആവശ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള പ്രസക്തിയും ഇവിടെ പരിചയപ്പെടുത്തുന്നു.
 
ഇതോടെ സാധാരണമായൊരു ഉൽപന്ന വാങ്ങൽ, അറിവും അനുഭവവും നിറഞ്ഞ നിമിഷമായി മാറുന്നു. മൂന്ന് പ്രധാന വ്യാപാര മേഖലകളിലൂടെയാണ് എറേൽ പ്രവർത്തിക്കുന്നത്. തേക്കടിയിലെ അനുഭവകേന്ദ്രവും റീട്ടെയ്ൽ ഔട്ട്ലെറ്റും, മൊത്തവ്യാപാര വിഭാഗവും, ഓൺലൈൻ സ്റ്റോറും ഇതിൽ ഉൾപ്പെടുന്നു. യാത്ര കഴിഞ്ഞാലും ഉൽപന്നങ്ങൾ വീണ്ടും വാങ്ങാൻ ഓൺലൈൻ സംവിധാനം സഹായിക്കുന്നു.
 
ഗവേഷണത്തിന്റെ കരുത്ത്
 
ഗുണനിലവാരത്തിനും ഗവേഷണത്തിനും നൽകുന്ന മുൻഗണനയാണ് എറലിന്റെ മൂന്നാമത്തെ അടിത്തറ. ഭക്ഷ്യശാസ്ത്രജ്ഞരും, ജൈവരസതന്ത്ര വിദഗ്ധരും അടങ്ങുന്ന ടീമാണ് ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനകൾ നടത്തുന്നത്. പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വ്യത്യസ്ത സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നു. അഞ്ച് പരിചയസമ്പന്നരായ ടീ ടേസ്റ്റർമാരും ക്വാളിറ്റി വിദഗ്ധരും ഓരോ ഉൽപന്നവും മൂല്യനിർണയം ചെയ്യുന്നു. ഗവേഷണ ഫലങ്ങൾ പാചകക്കുറിപ്പുകളായും പുതിയ ഉൽപന്നങ്ങളായും അവതരിപ്പിക്കുന്നതിനാൽ, വീണ്ടും എത്തുന്ന സഞ്ചാരികൾക്കും പുതിയ അനുഭവങ്ങൾ ഇവിടെ ലഭിക്കുന്നു.
 
തേക്കടിയുടെ വിനോദസഞ്ചാരത്തിന് പുതിയ മുഖം
 
വെറുതെ കാഴ്ചകൾ കണ്ടുമടങ്ങുന്നതിനപ്പുറം സന്ദർശിക്കുന്ന സ്ഥലത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അടുത്തറിയാനും അനുഭവങ്ങൾ പങ്കുവെക്കാനുമാണ് ഇന്നത്തെ സഞ്ചാരികൾ ആഗ്രഹിക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധനേടുന്ന അനുഭവാധിഷ്ഠിത വിനോദസഞ്ചാരത്തിന് കൃത്യമായ ഉദാഹരണമാണ് എറേൽ.
പ്രകൃതിഭംഗിക്കും വന്യജീവി കാഴ്ചകൾക്കും പുറമേ, അറിവും അനുഭവങ്ങളും സമ്മാനിക്കുന്ന ഒരു കേന്ദ്രമെന്ന നിലയിൽ തേക്കടിയുടെ ടൂറിസം സാധ്യതകളെ എറൽ വിപുലീകരിക്കുന്നു. കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കും ആരോഗ്യപരിപാലന താൽപര്യമുള്ളവർക്കും പഠനസംഘങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ കേന്ദ്രം തേക്കടിയിൽ സഞ്ചാരികളുടെ താമസസമയം കൂട്ടാനും സഹായിക്കുന്നു.
 
ഓരോ സുഗന്ധവ്യഞ്ജനത്തിനും കൃഷിത്തോട്ടം മുതൽ അടുക്കള വരെ പറയാൻ ഓരോ കഥകളുണ്ട്; ആ കഥ സന്ദർശകരിലേക്ക് എത്തിക്കുകയാണ് എറൽ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ.
അടുത്ത ലേഖനം
ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കി, ഇനി രാജ്യത്തെ ദിമാഗി നക്സലുകളിൽ നിന്ന് രക്ഷിക്കണം : മോദി