Gold Price Today: 'കനം' കുറഞ്ഞ് സ്വർണം, ഒരു ലക്ഷത്തിൽ താഴെയെത്തുമോ?
Gold Price Today
Gold Price Today: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവ്.
ഇന്നത്തെ വില
ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 1,09,480 രൂപയാണ്. ഗ്രാമിന് 13,685 രൂപ.
രണ്ട് ദിവസത്തിനിടെ 1560 രൂപ കുറഞ്ഞു
ഇന്നലെ പവന് 1280 രൂപയുടെ കുറവ് രേഖപ്പെടുത്തി. രണ്ട് തവണയായാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ 1560 രൂപ കുറഞ്ഞു.
കനത്ത ഇടിവിന് സാധ്യത
സൗദി അറേബ്യയ്‌ക്കെതിരായ ഹൂതികളുടെ ആക്രമണങ്ങളും ഹോർമുസിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും മൂലം എണ്ണവില കത്തിക്കയറുന്നതും യുഎസിൽ അടക്കം പണപ്പെരുപ്പപ്പേടി കനക്കുന്നതും സ്വർണവിലയെ താഴേക്ക് നയിക്കുകയാണ്. വരും ദിവസങ്ങളിലും സ്വർണവില താഴാൻ സാധ്യതയുണ്ട്. വില കുറഞ്ഞ് ഒരു ലക്ഷത്തിന് അടുത്തേക്ക് എത്തിയാലും അതിശയിക്കാനില്ല. Also Read: മൂന്ന് പേരുടെ ജീവനെടുത്ത സുഹൈലിന് യുഡിഎഫ് പൊലീസിന്റെ സംരക്ഷണം; ലഹരി ഉപയോഗം എഫ്.ഐ.ആറിൽ ഇല്ല !
