ഈ വിദേശരാജ്യങ്ങളിലേക്ക് മുരിങ്ങക്കായ കൊണ്ടുപോകരുത്; വിലക്ക് !
മുരിങ്ങ വിപണിയിലെത്തിക്കാനുള്ള അപേക്ഷകൾ പൂർണമായി നിരസിച്ച് നിരോധനം നിലവിൽ വരുത്തിയത്
മുരിങ്ങക്കായയ്ക്കു വിലക്ക് ഏർപ്പെടുത്തി വിദേശ രാജ്യങ്ങൾ. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമാണ് മലയാളികളുടെ പ്രിയ ഭക്ഷണമായ മുരിങ്ങക്കായയ്ക്കു വിലക്ക്.
മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങയെണ്ണ എന്നിവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവകളായോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഫൂഡ് സ്റ്റാൻഡേർഡ്‌സ് ഓസ്ട്രേലിയ ന്യൂസീലൻഡ് (FSANZ) 2026 ഏപ്രിൽ 8ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ്, മുരിങ്ങ വിപണിയിലെത്തിക്കാനുള്ള അപേക്ഷകൾ പൂർണമായി നിരസിച്ച് നിരോധനം നിലവിൽ വരുത്തിയത്.
ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫൂഡ് സ്റ്റാൻഡേർഡ്‌സ് ഓസ്ട്രേലിയ ന്യൂസീലൻഡ് (എഫ്എസ്എഎൻസെഡ്) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.