1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Air strike Iran Hormuz strait

അമേരിക്കയ്ക്ക് ഇറാൻ്റെ തിരിച്ചടി,ബഹ്റൈനിലെയും ജോർദാനിലെയും കുവൈത്തിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമണം

ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു.

Iran - USA
യുഎസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക പടയ്ക്ക് നേരെയും മറ്റ് യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. ജോര്‍ദാനിലെയും കുവൈത്തിലെയും യുഎസ് വ്യോമത്താവളങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയതായി ഐആര്‍ജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
 അമേരിക്കന്‍ സൈന്യം അധിനിവേശം തുടര്‍ന്നാല്‍ ഇതിലും ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ഐആര്‍ജിസി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടിക്കിന് സമീപം യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ സേന വെടിവെച്ചതിന് പിന്നാലെ ഇറാനെതിരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇറാനുമായുള്ള സൈനികസംഘര്‍ഷം വഷളായിരിക്കുന്നത്.  അമേരിക്ക ഇറാന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം.
 
അതേസമയം ഇറാന്റെ തെക്കന്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമാണ് പ്രധാനമായും യുഎസ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. പരസ്പരം ആക്രമണം നിര്‍ത്തിയതായി ഇറാനും ഇസ്രായേലും പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യുഎസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടത്.ALSO READ: ഹോര്‍മൂസില്‍ യുഎസ് അപ്പാച്ചെ ഹെലിക്കോപ്റ്ററിനെ വെടിവെച്ചിട്ട് ഇറാന്‍; തിരിച്ചടിക്കുമെന്ന് ട്രംപ്
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോര്‍മൂസില്‍ യുഎസ് അപ്പാച്ചെ ഹെലിക്കോപ്റ്ററിനെ വെടിവെച്ചിട്ട് ഇറാന്‍; തിരിച്ചടിക്കുമെന്ന് ട്രംപ്