1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran wants nuclear weapon reports reuters

ആയത്തൊള്ള ഖമേനിയുടെ ഫത്‌വ തിരുത്താൻ സമയമായി, ഇറാൻ ആണവായുധം വികസിപ്പിക്കണമെന്ന ആവശ്യവുമായി തീവ്രനിലപാടുകാർ

ഖമനെയിയുടെ മരണശേഷം ഇറാന്റെ പ്രതിരോധ നിയന്ത്രണം ഏറ്റെടുത്ത റെവല്യൂഷണറി ഗാര്‍ഡിനകത്തും പുറത്തും ഈ ആവശ്യം ശക്തമാണ്.

Iran- USA war
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ഇറാന്‍ ആണവായുധം നിര്‍മ്മിക്കണമെന്ന ആവശ്യം രാജ്യത്തിനുള്ളില്‍ ശക്തമാകുന്നു. ഇസ്രായേല്‍-അമേരിക്കന്‍ സൈനിക ഭീഷണികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഇറാനിലെ തീവ്ര നിലപാടുകാരാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇറാന്‍ ആണവായുധം വികസിപ്പിക്കണമെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയി ആണവായുധം നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുള്ള ഫത്വ തിരുത്തണമെന്ന ആവശ്യമാണ് ഇറാനിലെ തീവ്രനിലപാടുകാര്‍ക്കുള്ളത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ഖമനെയിയുടെ മരണശേഷം ഇറാന്റെ പ്രതിരോധ നിയന്ത്രണം ഏറ്റെടുത്ത റെവല്യൂഷണറി ഗാര്‍ഡിനകത്തും പുറത്തും ഈ ആവശ്യം ശക്തമാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി നല്‍കാന്‍ ആണവശേഷി മാത്രമാണ് ഏകപോംവഴിയെന്ന് ഇവര്‍ വാദിക്കുന്നു. എന്നിരുന്നാലും, ഇറാന്റെ ഔദ്യോഗിക ആണവനയത്തില്‍ ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ ആവശ്യങ്ങളോട് ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. 
അടുത്ത ലേഖനം
പ്രതിപക്ഷ നേതാവിനെ പറവൂരിൽ 'തളച്ച' സർജിക്കൽ സ്‌ട്രൈക്ക്; അതിഥിയിൽ നിന്ന് വീട്ടുകാരനായി ടൈസൺ മാസ്റ്റർ