1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Worldcup final schools remain closed tomorrow in Kerala

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

വിദ്യഭ്യാസമന്ത്രിയായ എന്‍ ഷംസുദ്ദീന്‍ ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചിട്ടുണ്ട്.

Worldcup Final,Schools Holiday, kerala News, Fifa worldcup, Lionel Messi,Lamine Yamal
ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ 12:30ന് നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
 
 വിദ്യഭ്യാസമന്ത്രിയായ എന്‍ ഷംസുദ്ദീന്‍ ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചിട്ടുണ്ട്.
 
സന്തോഷം ആയില്ലേ മക്കളെ. .....
വേള്‍ഡ് കപ്പ് ഫുട്‌ബോള്‍  മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍  കായിക പ്രേമികള്‍ ആയ  വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു  നാളെ (ജൂലൈ 20 തിങ്കള്‍ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക്  അവധി പ്രഖ്യാപിച്ചു. എന്നാണ് വിദ്യഭ്യാസമന്ത്രിയുടെ പോസ്റ്റ്.
 
 നേരത്തെ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് അവധി നല്‍കണമെന്നാണ് മുന്‍ വിദ്യഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു