ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി
തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് സ്‌പെയിന്‍ - അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മത്സരം.
തിങ്കളാഴ്ച പുലര്‍ച്ചെ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മത്സരം പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ പ്രവര്‍ത്തിദിവസം ഒഴിവാക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവന്‍കുട്ടി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30നാണ് സ്‌പെയിന്‍ - അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മത്സരം.
ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്‌കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നല്‍കുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.