അനുബന്ധ വാര്‍ത്തകള്‍
- ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്
- സൗദിയുടെ പണം, പാകിസ്ഥാന്റെ ആണവായുധം, തുര്‍ക്കിയുടെ സൈന്യം, നാറ്റോ മാതൃകയില്‍ പുതിയ മുസ്ലിം സൈനിക സഖ്യം രൂപീകരിക്കാന്‍ ശ്രമം?
- പ്രതിഷേധങ്ങൾ തുടരുക, സഹായം വഴിയെ വരുമെന്ന് ട്രംപ്, ഇറാനിൽ പ്രക്ഷോഭം തുടരുന്നു
- ഇറാൻ പ്രതിഷേധം: 2,000 മരണമെന്ന് സർക്കാർ, 12000 കടന്നെന്ന് അനൗദ്യോഗിക കണക്കുകൾ
- ഷക്സ്ഗാം താഴ്വരയിൽ ഇന്ത്യയുടെ അവകാശവാദം തള്ളി ചൈന, പാകിസ്ഥാനുമായുള്ള ചൈനീസ് കരാർ അസാധുവെന്ന് ഇന്ത്യ
യുഎസിന്റെ ആക്രമണ ഭീഷണി; ഇറാന് വ്യോമപാത ഭാഗീകമായി അടച്ചു
ഇന്‍ഡിഗോ തുടങ്ങിയ വിമാന സര്‍വീസ് കമ്പനികള്‍ ബദല്‍ റൂട്ടുകളിലൂടെയാണ് യാത്രക്കാര്‍ക്ക് സര്‍വീസ് നടത്തുന്നത്.
യുഎസിന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഇറാന് വ്യോമപാത ഭാഗീകമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കു. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന് വ്യക്തമാക്കി. ഇതോടെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാന സര്‍വീസ് കമ്പനികള്‍ ബദല്‍ റൂട്ടുകളിലൂടെയാണ് യാത്രക്കാര്‍ക്ക് സര്‍വീസ് നടത്തുന്നത്.
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു. ജനുവരി എട്ടു മുതല്‍ 12 വരെ നാലുദിവസം നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ അമേരിക്ക ഇടപെട്ടാല്‍ ഇറാന്റെ അയല്‍ രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. യുഎഇ, ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് മുന്നറിയിപ്പ്.
അതേസമയം ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ പ്രതിഷേധങ്ങള്‍ തുടരാനും സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനും ട്രംപ് ആഹ്വാനം ചെയ്തു. സഹായം ഉടനെത്തുമെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. പ്രതിഷേധക്കാരെ വധിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും ട്രംപ് അറിയിച്ചു.