1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran- Israel-US conflict updates

യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ, സംഘർഷം കൂടുതൽ രൂക്ഷമാകുന്നു

ഇസ്രയേലിന്റെ വടക്കന്‍ മേഖലകളിലേക്കും ഇറാനും ഹിസ്ബുള്ളയും ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Israel- Iran war, dubai Under attack, Drone attack,Iran
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മൂന്ന് പ്രധാന നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യുദ്ധനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ ആക്രമണം ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് നല്‍കുക എന്നിവയാണ് ഇറാന്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍. അതേസമയം യുദ്ധം അടുത്ത ദിവസത്തിലേക്ക് കടക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ മേഖലകളില്‍ അമേരിക്കയും ഇസ്രായേലും ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ പല രാജ്യങ്ങളിലേക്കും ഇറാന്‍ ഡ്രോണുകളും മിസൈല്‍ ആക്രമണങ്ങളും നടത്തി.
 
ഇസ്രയേലിന്റെ വടക്കന്‍ മേഖലകളിലേക്കും ഇറാനും ഹിസ്ബുള്ളയും ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ലെബനാനും സംഘര്‍ഷത്തിലേക്ക് കടന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചെന്ന സംശയത്തില്‍ ഇറാന്റെ 16 കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വിമാനത്താവളങ്ങളും എണ്ണ സൗകര്യങ്ങളും ലക്ഷ്യമിട്ട ആക്രമണശ്രമങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
സംഘര്‍ഷം വ്യാപിക്കുന്നതോടെ ലോക വിപണിയിലും വലിയ പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ ലഭ്യത സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യത കുറവ് ഹോട്ടല്‍ മേഖലയെ അടക്കം ഗുരുതരമായാണ് ബാധിക്കുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ കടത്തിവിട്ട് ഇറാൻ, ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ