അനുബന്ധ വാര്‍ത്തകള്‍
- പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്; ഇഡി റെയ്ഡില്‍ മൗനം
- ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായത് ആസൂത്രിതമായ ആക്രമണം, പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇൻ്റലിജൻസ്
- Vaibhav Sooryavanshi: 'വിഷമിക്കേണ്ട, ആ റെക്കോർഡ് നിന്നിലേക്ക് വരും കുഞ്ഞേ'; 97 ൽ പുറത്തായി വൈഭവ്
- തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്
- ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ജാമ്യമില്ലാ കുറ്റം ചുമത്താന്‍ സാധ്യത
Pinarayi Vijayan: 'പഴയ പാർട്ടി സെക്രട്ടറി തിരിച്ചുവന്നിരിക്കുന്നു'; ഇഡി റെയ്ഡിൽ പിണറായിയെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പ്രതിരോധത്തിലായ പിണറായി വിജയൻ തുടർന്നുള്ള പോരാട്ടത്തിലേക്ക് പാർട്ടിയെയും പ്രവർത്തകരെയും ഒന്നിപ്പിക്കുന്ന ചാലകശക്തിയായി മാറിയെന്ന് ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു
Pinarayi Vijayan
Pinarayi Vijayan: ബിജെപിയുടെ ഇഡി വേട്ടയിൽ മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വാഴ്ത്തി ദേശീയ മാധ്യമങ്ങൾ. സംഘപരിവാറിനും കോൺഗ്രസിനുമെതിരായ പോരാട്ടത്തിലേക്ക് സിപിഎമ്മിനു ഊർജ്ജം പകരുന്ന നടപടിയാണ് ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പ്രതിരോധത്തിലായ പിണറായി വിജയൻ തുടർന്നുള്ള പോരാട്ടത്തിലേക്ക് പാർട്ടിയെയും പ്രവർത്തകരെയും ഒന്നിപ്പിക്കുന്ന ചാലകശക്തിയായി മാറിയെന്ന് ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിജെപിക്കും കോൺഗ്രസിനുമെതിരായ വലിയ പോരാട്ടത്തിലേക്ക് 'മുഷ്ടി ചുരുട്ടി പിണറായി' എന്നാണ് ദ് ഹിന്ദുവിന്റെ പരാമർശം. പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനെ കൂടി വിമർശിക്കുന്നതിനൊപ്പം പിണറായി വിജയനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഡെക്കാൻ ഹെറാൾഡ്.
ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവർ ബിജെപിയുടെ പ്രതിപക്ഷ വേട്ടയെ വിമർശിക്കുന്നതിനൊപ്പം കോൺഗ്രസിന്റെ നിലപാടിനെ ചോദ്യം ചെയ്തിട്ടുണ്ട്. ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്രി എന്നിവരും പിണറായി വിജയനെ പിന്തുണച്ചു. ഇഡിക്കെതിരെ കേരളത്തിൽ സിപിഎം നടത്തിയ പ്രതിഷേധത്തെ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കുകയും പിണറായി വിജയനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നിശബ്ദരാണ്.