1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prime Minister and Nirmala Sitharaman, VD Satheesan meets Amit Shah

പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് വിഡി സതീശന്‍; ഇഡി റെയ്ഡില്‍ മൗനം

Cabinet Ministers, V D Satheesan, Kerala Politics, Kerala Elections
പ്രധാനമന്ത്രിക്കും നിര്‍മല സീതാരാമനും പിന്നാലെ അമിത് ഷായെ കണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തര സുരക്ഷയിലും സേനാ നവീകരണത്തിലും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായാണ് സൂചന. അതേസമയം കേരളത്തിലെ ഇഡി നടപടിയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും ചര്‍ച്ചയായോന്ന കാര്യം വ്യക്തമല്ല. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സതീശന്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.
 
അതേസമയം സിഎംആര്‍എല്‍ എക്സലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ മുന്‍കൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു നീക്കം സംസ്ഥാനത്തെ ആരും അറിയിച്ചിട്ടില്ലെന്നും റെയ്ഡുകള്‍ക്ക് പോലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഡിജിപിയുമായും ആഭ്യന്തര സെക്രട്ടറിയുമായും താന്‍ സംസാരിച്ചതായും റെയ്ഡുകളെക്കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന പോലീസുമായി പങ്കുവെച്ചിട്ടില്ലെന്ന് ഇരുവരും സ്ഥിരീകരിച്ചതായും ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമീപകാല ഡല്‍ഹി സന്ദര്‍ശനവും തുടര്‍ന്നുണ്ടായ ഇഡി റെയ്ഡുകളും തമ്മില്‍ ആസൂത്രിത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉക്രെയ്ന്‍ യുദ്ധം: റഷ്യന്‍ സൈനിക മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി യുകെ ഇന്റലിജന്‍സ്