1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 2 Indian ships allowed through Strait of Hormuz

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ കടത്തിവിട്ട് ഇറാൻ, ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

Strait of Hormuz
ഹോര്‍മുസ് കടലിടുക്കിലൂടെ 2 ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കി ഇറാന്‍. നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്നാലെയാണ് 'പരിമള്‍', 'പുഷ്പ' എന്നീ 2 കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കിയത്. യുഎസ്എ, യൂറോപ്പ്,ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേക അനുമതി.
 
ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഇറാന്‍ നാവിക കപ്പലിന് ഇന്ത്യ കൊച്ചിയില്‍ സുരക്ഷയൊരുക്കിയതാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ ഇറാന്‍ തയ്യാറായതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതില്‍ ഹോര്‍മുസ് കടലിടുക്ക് നിര്‍ണായകമാണ്. യുദ്ധം മൂലം കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഇന്ത്യയില്‍ പെട്രോള്‍,പാചകവാതക ക്ഷാമം എന്നിവയുണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഈ പ്രതിസന്ധിക്ക് ആശ്വാസം നല്‍കുന്നതാണ് ഇറാന്റെ നിലവിലെ തീരുമാനം.
 
അടുത്ത ലേഖനം
യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ, സംഘർഷം കൂടുതൽ രൂക്ഷമാകുന്നു