1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. High-speed train collision in Spain causes major accident

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; 21 പേര്‍ കൊല്ലപ്പെട്ടു

High-speed train collision in Spain
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. 21 പേര്‍ കൊല്ലപ്പെട്ടു. മലാകയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവയിലേക്ക് വരികയായിരുന്നു രണ്ടാമത്തെ ട്രെയിനില്‍ ഇടിച്ച് പാളം തെറ്റി വലിയ ദുരന്തം ഉണ്ടാവുകയായിരുന്നു.
 
അപകടത്തില്‍പ്പെട്ട മലാഗയില്‍ നിന്നുള്ള ട്രെയിന്‍ ഏകദേശം 300 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ 73 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബോഗിക്കുള്ളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. സ്‌പെയിന്‍ രാജാവും രാജ്ഞിയും ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രതികരിച്ചു.
 
അതേസമയം ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ട്രംപിന് മുന്നില്‍ മുട്ടുമടക്കാതെ യൂറോപ്യന്‍ യൂണിയന്‍ യുഎസുമായുള്ള വ്യാപാരം കരാര്‍ മരവിപ്പിച്ചു