അനുബന്ധ വാര്‍ത്തകള്‍
- Kerala Blasters: അടുത്ത സാല കപ്പടിക്കണം, കലിപ്പടക്കണം: കോച്ചായി ആന്റോണിയോ ഹബാസിനെ എത്തിക്കാന്‍ നീക്കവുമായി ബ്ലാസ്റ്റേഴ്സ്
- ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി
- Kerala Blasters: ലൂണയ്ക്കു നേരെ കയ്യോങ്ങി നോവ; കേരള ബ്ലാസ്റ്റേഴ്സില്‍ തമ്മിലടി, ജയിച്ചിട്ടും നാണക്കേട് (വീഡിയോ)
- റിസൾട്ടില്ലെങ്കിൽ ഗംഭീറും സേഫല്ല, ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം നിർണായകമാകും
- ഗിന്നസ് പരിപാടി വെച്ച് കൊച്ചിയിലെ ഫിഫ നിലവാരത്തിലുള്ള പിച്ച് നശിപ്പിച്ചു, നിബന്ധനകൾ ഒന്നും പാലിച്ചില്ലെന്ന് ആരോപണം
കേരള ബ്ലാസ്റ്റാഴ്സിന്റെ പുതിയ ആശാന്, കപ്പെടുക്കാന്‍ സ്പെയിനില്‍ നിന്നും ഡേവിഡ് കാറ്റാല വരുന്നു
സ്പാനിഷ് പരിശീലകന് ഡേവിഡ് കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പുറത്താക്കപ്പെട്ട പരിശീലകന് മിഖായേല്‍ സ്റ്റാറേയ്ക്ക് പകരക്കാരനായാണ് കാറ്റാലയെത്തുന്നത്. സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ പരിശീലകനെ നിയമിച്ച കാര്യം കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം കാറ്റാല ഉടന്‍ ചേരുമെന്നാണ് വിവരം. യൂറോപ്പിലെ വിവിധ ക്ലബുകളില്‍ പരിശീലക സേവനമനുഷ്ടിച്ച ശേഷമാണ് കാറ്റാല കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.2024-25 സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാനാവാതെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഇതോടെ ടീമിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു.