1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vadakara MDMA case

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റില്‍, കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്

police
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ (ബിആര്‍സി) അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിയുമായ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് നീഷ്മയെ നിരീക്ഷണത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഇവര്‍. പേരാമ്പ്ര ബി.ആര്‍.സി.യിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ എന്നിവരെ നേരത്തെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
 
ലഹരിമരുന്ന് സംഘവുമായുള്ള ഇടപാടുകളില്‍ നീഷ്മയ്ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ ഇവര്‍ മൂന്നുപേരും സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ നീഷ്മ ഇക്കാര്യം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അവരെല്ലാം നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. വടകര റൂറല്‍ എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വാഹന മോഡിഫിക്കേഷന്‍ നയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടി കേരള മോട്ടോര്‍ വാഹന വകുപ്പ്