1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Widespread violence against Hindus in Bangladesh

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം; മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധ അറിയിച്ചിട്ടുണ്ട്

Widespread violence against Hindus in Bangladesh
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം. മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. റാണാപ്രതാപ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അക്രമിസംഘം തലയ്ക്കു വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സമാന രീതിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. നേരത്തേ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിയിട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധ അറിയിച്ചിട്ടുണ്ട്.
 
അതേസമയം വെനിസ്വേലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ യുഎസ് ഉയര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.പ്രധാനമന്ത്രി മോദിക്ക് 'താന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു' എന്നും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ കുറച്ചുകൊണ്ട് ഇന്ത്യ ട്രംപിനെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
 
ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് പറഞ്ഞു. 'അവര്‍ എന്നെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിച്ചു. അടിസ്ഥാനപരമായി, മോദി വളരെ നല്ല വ്യക്തിയാണ്. ഞാന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരം ചെയ്യുന്നുണ്ടെന്നും നമുക്ക് അവരുടെ മേലുള്ള താരിഫ് വളരെ വേഗത്തില്‍ ഉയര്‍ത്താന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ മുസ്ലിം ലീ​ഗ്; യുഡിഎഫിൽ പ്രതിസന്ധി