ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണം; പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ഡെന്മാര്‍ക്കിന്റെ അധീനതയിലുള്ള സ്വയം ഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീന്‍ലാന്റ്. വെനസ്വലയില്‍ അമേരിക്ക സൈനിക ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
അതേസമയം ഗ്രീന്‍ലാണ്ടിനെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ ഡെന്മാര്‍ക്ക് പ്രധാനമന്ത്രി യുഎസിനോട് ആവശ്യപ്പെട്ടു. ഡെന്മാര്‍ക് നാറ്റോ അംഗരാജ്യം ആയതിനാല്‍ അതിന്റെ സൈനിക സുരക്ഷാ ഉടമ്പടി പ്രകാരമുള്ള സംരക്ഷണത്തിന് ഗ്രീന്‍ലാന്റിനും അര്‍ഹതയുണ്ടെന്നും ഡെന്മാര്‍ക്ക് അറിയിച്ചു.
ദേശസുരക്ഷയുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപ് പറയുന്നത്. അതേസമയം വെനിസ്വേലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ യുഎസ് ഉയര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
