1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Updated Rain Alert July 28

Kerala Weather: മഴ മുന്നറിയിപ്പ് പുതുക്കി, യെല്ലോ അലർട്ട് 10 ജില്ലകളിൽ; അതിതീവ്ര ന്യൂനമർദ്ദം സജീവം

അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു

Kerala Weather, Heavy Rain, Kerala Weather Heavy Rain June 30 Alerts, Weather Alerts Kerala, ചക്രവാതചുഴി, കാലവർഷം
Kerala Weather: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പത്ത് ജില്ലകളിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ (ജൂലൈ 29) യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 
 
അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
 
കേരളത്തിൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും കേരളത്തിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിലും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ മണിക്കൂറിൽ 40-50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തെറ്റ് പറ്റി, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷാമപണവുമായി മെറ്റ