സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 6 ജനുവരി 2026 (19:59 IST)
കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്. ജനുവരി 12ന് ഹാജരാകണമെന്നാണ് നിര്‍ദേശം. 2025 സെപ്റ്റംബറിലാണ് തമിഴ്‌നാട്ടിലെ കരൂരില്‍ വിജയുടെ രാഷ്ട്രീയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ആകുന്ന വേദിയില്‍ ഇരട്ടിയിലേറെ ആളുകള്‍ എത്തിയതാണ് അപകടത്തിന് കാരണമായത്.
സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും കുടിവെള്ളം ഉള്‍പ്പെടെ ലഭ്യമാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദുരന്തത്തിന് പിന്നാലെ ടിവികെക്കും വിജയിക്കും എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയാണ് കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.