അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയ്ക്ക് എന്തുമാകാം...?, യുഎസ്എ താരം ബലോഗന്റെ സസ്പെന്ഷന് പിന്‍വലിച്ച് ഫിഫ, എതിര്‍പ്പറിയിച്ച് ബെല്‍ജിയം
- അമേരിക്കയല്ലാതെ ഇസ്രയേലിന് മറ്റൊരു സഖ്യകക്ഷിയില്ലെന്ന് ജെഡി വാന്‍സ്; 140 കോടി ജനങ്ങള്‍ ഉണ്ടെന്ന് നെതന്യാഹു
- അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
- US - Iran Conflict : വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, പ്രത്യാക്രമണവുമായി അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍
- നെതന്യാഹു ഉത്തരവിട്ടു, അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തൽ
പൊറുക്കാനാവില്ല, അധികനാൾ ലോകത്തുണ്ടാകരുത്: ഖമനേയിയുടെ അന്ത്യോപചാര ചടങ്ങിൽ ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാനിയൻ ജനത
നാല് ദശകത്തോളം ഇറാന്റെ പരമോന്നത നേതാവെന്ന പദവിയിലുണ്ടായിരുന്ന ആയത്തുള്ള അലി ഖമനേയിക്ക് അന്ത്യോപചാരം അര്‍പ്പിച്ച് പതിനായിരങ്ങള്‍. കറുപ്പ് വസ്ത്രവും ഇറാനിയന്‍ പതാകയും പുതച്ചെത്തിയ ജനങ്ങള്‍ ഖമനേയിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് തങ്ങളുടെ നേതാവിന് വിടപറഞ്ഞത്.
ഇറാന്റെ ഉന്നത നേതൃത്വമെല്ലാവരും തന്നെ ചടങ്ങിലുണ്ട്. അതിനാല്‍ തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ കൊലവിളികളും ഉയരുന്നുണ്ട്. ഇരുവരെയും കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ചടങ്ങില്‍ ഉയര്‍ന്നു.
ടെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല പ്രാര്‍ഥന സമുച്ചയത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ രാത്രി 8 മണിക്കാരംഭിക്കുന്ന പ്രാര്‍ഥന ചടങ്ങില്‍ പങ്കെടുക്കാന്‍ തലേന്ന് അര്‍ധരാത്രിയിലും എത്തികൊണ്ടിരുന്നു.ഇറാന്റെ പതാകയും പ്രതികാരത്തിന്റെ അടയാളമായ ചുവന്ന പതാകകളും ജനങ്ങള്‍ കയ്യിലേന്തിയിട്ടുണ്ട്. ട്രംപിനെയും നെതന്യാഹുവിനെയും കൊലപ്പെടുത്തു എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രാര്‍ഥനാ സമുച്ചയത്തിനരികില് പതിപ്പിച്ചിട്ടുണ്ട്.
The Western media told the world that the Iranian people despised their government and their Leader. Yet these scenes tell a different story. This is only the beginning of the funeral procession for Sayyid Ali Khamenei, the first wave of a human sea. The crowds have only just… pic.twitter.com/BjGeNjBwzL
— Hassan al-Qadri (@Hassan_alQadri) July 4, 2026
അതേസമയം ഇറാന് പരമോന്നത നേതാവും ആയത്തുള്ള അലി ഖമനേയിയുടെ മകനുമായ മുജ്തബ ഖമനേയി സുരക്ഷാ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഇസ്രായേല്‍ ഭീഷണിയുള്ളതിനാലാണ് ഈ തീരുമാനമെന്നാണ് സൂചന. ഫെബ്രുവരി 28നായിരുന്നു യുഎസ്- ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടത്. 14 മാസം മാത്രം പ്രായമുള്ള ഖമനേയിയുടെ പേരമകള്‍ അടക്കം 4 കുടുംബാംഗങ്ങളും ഖമനേയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.ALSO READ: ഖമേനിയുടെ ശവസംസ്കാരം ബഹിഷ്കരിക്കാന്‍ യുഎസ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ടെഹ്റാന്