1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. JD Vance says Israel has no ally other than America

അമേരിക്കയല്ലാതെ ഇസ്രയേലിന് മറ്റൊരു സഖ്യകക്ഷിയില്ലെന്ന് ജെഡി വാന്‍സ്; 140 കോടി ജനങ്ങള്‍ ഉണ്ടെന്ന് നെതന്യാഹു

Donald Trump and Benjamin Netanyahu
ഇന്ത്യ ഇസ്രായേലിന്റെ ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. അമേരിക്കയല്ലാതെ മറ്റൊരു ശക്തമായ സഖ്യകക്ഷി ഇസ്രയേലിന് ഇല്ലെന്ന ജെഡി വാന്‍സിന്റെ പ്രസ്താവനയെ അദ്ദേഹം എതിര്‍ത്തു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
 
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം-നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ 'ഏക ശക്തനായ സഖ്യകക്ഷിയുമായി' കുഴപ്പമുണ്ടാക്കരുതെന്ന് വാന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍.
 
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ ഇന്ത്യയില്‍ നിന്നുള്ള അതിശക്തമായ പിന്തുണയില്‍ താന്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. കൂടാതെ തന്റെ രാജ്യത്തിന് മറ്റ് നിരവധി സഖ്യകക്ഷികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ പല രാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ, സെമിറ്റിക് വിരുദ്ധ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ 'ഫാഷനബിള്‍' ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കരാറുകളില്‍ ഒപ്പിടാന്‍ തന്നെ വിളിക്കുകയും 'നിങ്ങളുടെ സൈന്യം ചെയ്യുന്ന ചില കാര്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാന്‍' ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
E20 പെട്രോളിനെതിരെ പ്രതികരണം; മൈലേജ് കുറയുന്നുവെന്ന് 66% പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേ