അനുബന്ധ വാര്‍ത്തകള്‍
- ഈ വിദേശരാജ്യങ്ങളിലേക്ക് മുരിങ്ങക്കായ കൊണ്ടുപോകരുത്; വിലക്ക് !
- അമേരിക്കയ്ക്ക് ഇറാൻ്റെ തിരിച്ചടി,ബഹ്റൈനിലെയും ജോർദാനിലെയും കുവൈത്തിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമണം
- ഹോര്‍മൂസില്‍ യുഎസ് അപ്പാച്ചെ ഹെലിക്കോപ്റ്ററിനെ വെടിവെച്ചിട്ട് ഇറാന്; തിരിച്ചടിക്കുമെന്ന് ട്രംപ്
- ഇന്ത്യയെ നിരീക്ഷിക്കണം; 16 മാസത്തിനുള്ളില്‍ പാകിസ്ഥാന് വിക്ഷേപിച്ചത് അര ഡസന്‍ ഉപഗ്രഹങ്ങള്‍
- 'ഇറാനുമായി യുദ്ധത്തിനു പോകുമ്പോൾ ജാഗ്രത പാലിക്കണം, നിങ്ങൾ ഒറ്റയ്ക്കാകും'; ഇസ്രയേലിനു ട്രംപിന്റെ മുന്നറിയിപ്പ്
ദയവായി സഹായിക്കൂ, കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്; അമേരിക്ക ആക്രമിച്ച കപ്പലില്‍ നിന്നുള്ള ഓഡിയോ സന്ദേശം പുറത്ത്
അമേരിക്ക ആക്രമിച്ച കപ്പലില്‍ നിന്നുള്ള ഓഡിയോ സന്ദേശം പുറത്ത്. 24 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യന്‍ പൗരന്മാരായിരുന്നു. ഒമാനാണ് വ്യോമ മാര്‍ഗം ഇവരെ രക്ഷപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്നുള്ള ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ ജീവനക്കാരുടെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
സര് ഇത് ടാങ്കര്‍ മാരിവാക്സ് ആണ്. അമേരിക്കന്‍ നാവികസേന ഞങ്ങളെ ആക്രമിച്ചു. കപ്പലില്‍ തീ പിടിച്ചിരിക്കുകയാണ്. കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്ജിന് റൂമിലാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. കപ്പലിന്റെ അടിയില്‍ വലിയ ദ്വാരം ഉണ്ടായിരിക്കുന്നു. ഞങ്ങള്‍ 24 പേരുണ്ട്. ഉടന്‍ സഹായം ആവശ്യമുണ്ട്. ദയവായി സഹായിക്കു-ഇതായിരുന്നു സന്ദേശം.
ഇറാനിയന്‍ തുറമുഖങ്ങളിലെ അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടത്. ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചു. ഉപഉപരോധം മറികടന്നതിനാലാണ് നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.