1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Boiled Banana good for health

പുഴുങ്ങിയ പഴം ആരോഗ്യത്തിനു എത്രത്തോളം ഗുണകരമെന്നോ?

കാൽസ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പഴം പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്

Banana, Boiled Banana, Health Benefits of Banana, Banana good for Breakfast, പുഴുങ്ങിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍, പഴം ശരീരത്തിനു നല്ലതാണ്, പുഴുങ്ങിയ പഴം ബ്രേക്ക്ഫാസ്റ്റായി കഴിക്കുക
ഏറെ ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നതാണ് നേന്ത്രപ്പഴം. എന്നാൽ ചിലർക്ക് നേന്ത്രപ്പഴം കഴിക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ളവർക്ക് പഴം പുഴുങ്ങി കഴിക്കാവുന്നതാണ്. പുഴുങ്ങുമ്പോൾ പഴം കൂടുതൽ രുചികരമാകും എന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കൈവരിക്കുന്നു. വിറ്റാമിൻ എ, സി എന്നിവ പഴത്തിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രാവിലെ പുഴുങ്ങിയ പഴം കഴിക്കുന്നത് നല്ലതാണ്. 
 
കാൽസ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പഴം പ്രാതലിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു സാധാരണ നേന്ത്രപ്പഴത്തിലെ കലോറി 105 ആണ്. ഒരു നേന്ത്രപ്പഴം തന്നെ കഴിച്ചാൽ ശരീരത്തിനു ആവശ്യമായ കലോറി ലഭിക്കുമെന്ന് അർത്ഥം. നേന്ത്രപ്പഴത്തിൽ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല. മാത്രമല്ല ഒരു ഗ്രാം പ്രോട്ടീൻ ആണ് നേന്ത്രപ്പഴത്തിൽ നിന്ന് ശരീരം ആഗിരണം ചെയ്യുന്നത്. 
 
നേന്ത്രപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് 422 മില്ലി ഗ്രാമാണ്. പഴം പുഴുങ്ങി കഴിക്കുമ്പോൾ വിറ്റാമിൻ എയുടെ അളവ് കൂടുതലായി ശരീരത്തിലേക്ക് എത്തുമെന്നാണ് പഠനം. ഫൈബർ, പ്രൊബയോട്ടിക്‌സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പുഴുങ്ങിയ പഴം ദഹന സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തും. ഉയർന്ന രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൃത്രിമമായ മധുരം ചേർക്കാതെ വേണം പഴം പുഴുങ്ങാൻ. 
അടുത്ത ലേഖനം
മാതാവിന്റെ പുകവലി കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് പ്രധാന പങ്കുവഹിക്കുന്നു: ലോകാരോഗ്യ സംഘടന