1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Sleep deprivation increases risk of cancer under 50

ഉറക്കക്കുറവ് കാൻസർ സാധ്യത ഉയർത്തുമോ? 50 വയസിന് താഴെയുള്ളവരിൽ ആശങ്ക ഉയർത്തി പുതിയ പഠനം

ഉറക്കക്കുറവ് ശരീരത്തെ ക്ഷീണിപ്പിക്കുന്ന ഒരു പ്രശ്‌നം മാത്രമല്ല, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള വഴിയുമാകാമെന്ന മുന്നറിയിപ്പുമായി പുതിയ പഠനങ്ങള്‍.

Sleep Deprivation, Cancer Risk,Health News, Health Studies
ഉറക്കക്കുറവ് ശരീരത്തെ ക്ഷീണിപ്പിക്കുന്ന ഒരു പ്രശ്‌നം മാത്രമല്ല, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള വഴിയുമാകാമെന്ന മുന്നറിയിപ്പുമായി പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് 50 വയസിന് താഴെയുള്ളവരില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതുമായി ഉറക്കക്കുറവിന് ബന്ധമുണ്ടാകാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 
 
ലോകത്തിലെ ഏറ്റവും വലിയ കാന്‍സര്‍ സമ്മേളനമായ ഷിക്കാഗോയിലെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ വാര്‍ഷിക സമ്മേലനത്തിലാണ് പഠനം അവതരിപ്പിച്ചത്. ഹൂസ്റ്റണിലെ എം ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ 18നും 50നും ഇടയില്‍ പ്രായമുള്ള 18 മില്യണ്‍ യുഎസ് പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
 
ഉറക്കക്കുറവുള്ളവരില്‍ കുടലിനെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറക്കമില്ലായ്മ ബാധിച്ച 50ല്‍ താഴെയുള്ളവര്‍ക്ക് 5 വര്‍ഷത്തിനിടയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 3 മടങ്ങാണെന്ന് ഗവേഷകര്‍ പറയുന്നു.
 
ഉറക്കക്കുറവിനൊപ്പം മദ്യപാനം, അമിതവണ്ണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ കൂടി ചേരുന്നതാണ് അര്‍ബുദ സാധ്യത കൂട്ടുന്നത്. ദുര്‍ബലമായ രോഗപ്രതിരോധശേഷിയും ഒരു കാരണമാണ്. കഴിഞ്ഞ 3 ദശകത്തിനിടയില്‍ അര്‍ബുദം ബാധിച്ച ചെറുപ്പക്കാരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവുണ്ടതായി പഠനം പറയുന്നു. 30കളിലും 40കളിലും ഉള്ളവരിലും അതിന് താഴെയുള്ളവരിലും കാന്‍സര്‍ മൂലമുള്ള മരണനിരക്ക് 27 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
 
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത്
 
ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം മുതിര്‍ന്നവര്‍ ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും സ്ഥിരമായ സമയം പാലിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക, കഫെയ്ന്‍ പാനീയങ്ങള്‍ രാത്രി ഒഴിവാക്കുക, ശാന്തവും ഇരുണ്ടതുമായ ഉറക്കപരിസരം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ നല്ല ഉറക്കത്തിന് സഹായകരമാണ്.
 
കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം എന്നിവയ്‌ക്കൊപ്പം മതിയായ ഉറക്കവും ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാക്കേണ്ടതുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍