1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Foods for Breast Feeding Women

World Breast Feeding Week 2026: മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ

മുലയൂട്ടുന്നവർ ഉലുവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

Breast Feeding
World Breast Feeding Week 2026: ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരം. മുലയൂട്ടുന്ന സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണരീതിയിലാണ്. മുലപ്പാൽ വർധിക്കാൻ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂ. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യം നന്നാകണമെങ്കിൽ മുലയൂട്ടുന്ന അമ്മമാർ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. 
 
മുലയൂട്ടുന്നവർ ഉലുവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂടാൻ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 
 
പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം, അണ്ടിപ്പരിപ്പ്, വാൾനട്സ് തുടങ്ങിയ നട്സുകൾ നിർബന്ധമായും കഴിക്കണം. കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ ബദാം മുലയൂട്ടുന്നവർക്ക് കൂടുതൽ നല്ലതാണ്. 
 
ബീൻസ്, പയർവർഗങ്ങൾ എന്നിവ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ഈസ്ട്രജൻ എന്നിവയാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയർവർഗമാണ് കടല. അതിനാൽ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കഴിക്കുക. 
അടുത്ത ലേഖനം
മഴ സമയത്ത് ജലം മലിനമാകും; മലിനജലം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയണം