1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. A study indicates that the risk of heart attacks among adolescents and young adults in India

ഇന്ത്യയില്‍ കൗമാരക്കാരിലും യുവാക്കളിലും ഹൃദയാഘാത സാധ്യത ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം

Heart, Heart Attack, Symptoms of heart hole, ഹൃദയത്തില്‍ സുഷിരമുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍
കൗമാരക്കാരിലും യുവാക്കളിലും ഹൃദയ സംബന്ധമായ ആരോഗ്യം വിലയിരുത്തുന്ന ഒരു പഠനത്തില്‍ ഉപാപചയ വൈകല്യങ്ങളും ഹൃദയ സംബന്ധമായ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളും ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഹുബ്ബള്ളിയിലെ കര്‍ണാടക മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മള്‍ട്ടി-ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ് (എംആര്‍യു) നടത്തിയ പഠനത്തില്‍ 12 സംസ്ഥാനങ്ങളിലായി 347 ലക്ഷണമില്ലാത്ത കൗമാരക്കാരുടെയും 62 യുവാക്കളുടെയും കാര്‍ഡിയോമെറ്റബോളിക് ആരോഗ്യം പരിശോധിച്ചു.
 
കൗമാരക്കാരില്‍ 70.31% പേരിലും യുവാക്കളില്‍ 90.32% പേരിലും ഉയര്‍ന്ന അളവില്‍ ഹോമോസിസ്റ്റീന്‍ (രക്തത്തിലെ ഉയര്‍ന്ന അമിനോ ആസിഡ്) കണ്ടെത്തി. ഇത് പലപ്പോഴും വിറ്റാമിന്‍ ബി കുറവുകളിലേക്കും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും വിറ്റാമിന്‍ കുറവുകള്‍ക്കും വൃക്ക പ്രശ്‌നങ്ങള്‍ക്കും ഒരു അപകട ഘടകമാണ്.
 
കുട്ടിക്കാലത്ത് തന്നെ ഹൃദ്രോഗ പ്രതിരോധം ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഈ ഫലങ്ങള്‍ എടുത്തുകാണിക്കുന്നു എന്ന് എംആര്‍യു നോഡല്‍ ഓഫീസര്‍ ഡോ. റാം എസ് കൗള്‍ഗുഡ് പറഞ്ഞു. കൗമാരക്കാരിലും യുവാക്കളിലും 70% ത്തിലധികം പേര്‍ക്കും അമിതഭാരമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 40% പേര്‍ക്ക് അനാരോഗ്യകരമായ കൊളസ്‌ട്രോള്‍ അളവ് ഉണ്ടായിരുന്നു. അതില്‍ കുറഞ്ഞ അളവിലുള്ള നല്ല കൊളസ്‌ട്രോളും (HDL) ഉയര്‍ന്ന അളവിലുള്ള മോശം കൊളസ്‌ട്രോളും (LDL) അല്ലെങ്കില്‍ ട്രൈഗ്ലിസറൈഡുകളും ഉള്‍പ്പെടുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മഴക്കാലത്തെ ആരോഗ്യം, കർക്കടകത്തിൽ സ്ത്രീകൾ പാലിക്കേണ്ട പ്രത്യേക ആരോഗ്യശീലങ്ങൾ