എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്
ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.
ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്‍പായി നോര്‍വെയ്ക്ക് മുകളില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്. ലോകകപ്പില്‍ ഫേവറേറ്റുകളുണ്ട്. ഇത്തവണ അവരില്‍ ഒരു ടീമാണ് ഇംഗ്ലണ്ട്. നോര്‍വെ അങ്ങനെയല്ല. അതിനാല്‍ തന്നെ നോര്‍വെയ്ക്ക് മുകളില്‍ സമ്മര്‍ദ്ദമില്ലെന്നും എന്നാല്‍ ഇംഗ്ലണ്ടിന്റെ കാര്യം അങ്ങനെയല്ലെന്നും ഹാളണ്ട് വ്യക്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിലെ ലീഡ്‌സിലാണ് നോര്‍വെയുടെ സൂപ്പര്‍ താരമായ ഹാളണ്ടിന്റെ ജനനം. തന്നെ സംബന്ധിച്ചോളം സ്‌പെഷ്യലായുള്ള അനുഭവമാണെന്നാണ് ഹാളണ്ട് പറയുന്നത്. ഇംഗ്ലണ്ടിലാണ് ജനിച്ചതും വളര്‍ന്നതും. ടീം മേറ്റ്‌സുകളുമായാണ് മത്സരിക്കേണ്ടത്. തീര്‍ച്ചയായും ഫേവറേറ്റുകള്‍ ഇംഗ്ലണ്ടാണ് എന്നാല്‍ തങ്ങള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദങ്ങളില്ലെന്നും ഹാളണ്ട് വ്യക്തമാക്കി.
"They should be confident of progressing, definitely... it's England"
— Sky Sports News (@SkySportsNews) July 9, 2026
Norway's Erling Haaland on facing England in the World Cup quarter-final pic.twitter.com/CZtRUVCG7c
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സുമായുള്ള മത്സരത്തിന് മുന്‍പായി സമാനമായ പ്രതികരണമായിരുന്നു ഹാളണ്ട് നടത്തിയത്. ഫ്രാന്‍സ് ഞങ്ങളെ തോല്പിക്കാന്‍ പോവുകയാണ്. ചിലപ്പോള്‍ ഈ ലോകകപ്പും അവര്‍ നേടുമെന്നായിരുന്നു അന്ന് ഹാളണ്ട് പറഞ്ഞത്. ടൂര്‍ണമെന്റില്‍ ഇതുവരെ 5 മത്സരങ്ങള്‍ കളിച്ച ഹാളണ്ട് 7 ഗോളുകളാണ് നേടിയിട്ടുള്ളത്.