1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Xavi reveals joan laporta blocked messi barcelona return

ലോകകപ്പ് കഴിഞ്ഞ് ബാഴ്സയിൽ തിരിച്ചെത്താൻ മെസ്സി ആഗ്രഹിച്ചു, തിരിച്ചുവരവ് തടഞ്ഞത് ലപ്പോർട്ട, ഗുരുതര ആരോപണവുമായി സാവി

മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരാതിരിക്കാന്‍ കാരണം ലാലിഗയോ, യോര്‍ഗെ മെസ്സി പണം കൂടുതല്‍ ചോദിച്ചതോ അല്ല. അതെല്ലാം കള്ളമാണ് സാവി വ്യക്തമാക്കി.

Messi
ബാര്‍സിലോണ: ലയണല്‍ മെസ്സിയുടെ ബാര്‍സിലോണ തിരിച്ചുവരവ് ക്ലബ് പ്രസിഡന്റ് ഹോവാന്‍ ലാപോര്‍ട്ട ബോധപൂര്‍വം തടഞ്ഞുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പരിശീലകനും മെസ്സിയുടെ സഹതാരവുമായിരുന്ന സാവി ഹെര്‍ണാണ്ടസ് . ലാ വാന്‍ഗ്വാര്‍ദിയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ വിഷയത്തില്‍ ലാപ്പോര്‍ട്ട കള്ളം പറയുകയാണെന്ന് സാവി വ്യക്തമാക്കിയത്.
 
2022 ലോകകപ്പ് കിരീടം നേടിയ ശേഷം 2023 ജനുവരിയില്‍ മെസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ തിരിച്ചുവരാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. അതിന് ശേഷം മെസ്സിയുടെ പിതാവുമായി ലാപ്പോര്‍ട്ട ചര്‍ച്ചകള്‍ നടത്തുകയും മെസ്സിയെ ടീമിലെത്തിക്കാന്‍ ലാലിഗയില്‍ നിന്ന് അനുമതി ലഭിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ മെസ്സി തിരിച്ചുവന്നാല്‍ അദ്ദേഹത്തിന്റെ ശമ്പളത്തെ പറ്റി തര്‍ക്കങ്ങളുണ്ടാകുമെന്നും അത് താങ്ങാനാവില്ലെന്നും ലാപ്പോര്‍ട്ട് എന്നോട് പറഞ്ഞു. പിന്നീട് മെസ്സി തന്റെ ഫോണുകള്‍ എടുക്കാതെയായെന്നും സാവി പറഞ്ഞു. മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരാതിരിക്കാന്‍ കാരണം ലാലിഗയോ, യോര്‍ഗെ മെസ്സി പണം കൂടുതല്‍ ചോദിച്ചതോ അല്ല. അതെല്ലാം കള്ളമാണ് സാവി വ്യക്തമാക്കി.
 
 
മെസ്സി തിരിച്ചെത്തിയാല്‍ തനിക്കെതിരെ 'അധികാര യുദ്ധം' ഉണ്ടാകുമെന്ന് ഭയന്നാണ് ലാപോര്‍ട്ട ഈ തീരുമാനം എടുത്തതെന്ന് സാവി ആരോപിക്കുന്നു. ഞങ്ങള്‍ അഞ്ച് മാസം ലിയോയുമായി ചര്‍ച്ച നടത്തി, എല്ലാം തയ്യാറായിരുന്നു - 'മൈക്കല്‍ ജോര്‍ദാന്റെ ലാസ്റ്റ് ഡാന്‍സ്' പോലൊരു ഗംഭീര ഇവന്റായി അത് മാറുമായിരുന്നു. ഈ ഒരൊറ്റ കാരണം മെസ്സിയുമായുള്ള തന്റെ ബന്ധം നഷ്ടപ്പെടുവാന്‍ കാരണമായെന്നും ലാപ്പോര്‍ട്ട് ഒറ്റയ്ക്കാണ് മെസ്സി വേണ്ടെന്ന തീരുമാനമെടുത്തതെന്നും സാവി പറഞ്ഞു.
 
ബാര്‍സിലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് 15-ന് നടക്കാനിരിക്കെ, ലാപോര്‍ട്ടക്ക് എതിരെ വിക്ടര്‍ ഫോണ്ടും മാര്‍ക്ക് സിരിയയും മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് സാവിയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണങ്ങളെ ലാപ്പോര്‍ട്ട നിഷേധിച്ചിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സഞ്ജുവിനൊപ്പം ഓപ്പണറായി ഫർഹാൻ, ഇന്ത്യയിൽ നിന്ന് 4 താരങ്ങൾ, ഐസിസിയുടെ ലോകകപ്പ് ടീം