1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Newell's Old Boys planing Messi return in 2027

Lionel Messi : ലോകകപ്പ് അടുത്ത്, തന്റെ ആദ്യകാല ക്ലബിലേക്ക് മടങ്ങാനൊരുങ്ങി മെസ്സി

ആറാം വയസ്സില്‍ ന്യൂവെല്‍സില്‍ പന്തുതട്ടിയാണ് മെസ്സി തന്റെ ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കം കുറിച്ചത്.

Lionel Messi
ലോകകപ്പിന് മുന്‍പായി തന്റെ ബാല്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് മടങ്ങാനൊരുങ്ങി മെസ്സി. ഇന്റര്‍മയാമിയുമായി 2028 ഡിസംബര്‍ വരെ കരാറുണ്ടെങ്കിലും 2027ന്റെ ആദ്യപകുതിയില്‍ ഹ്രസ്വകാല കരാറിലൂടെ മെസ്സിയെ ടീമിലെത്തിക്കാനാണ് അര്‍ജന്റീനന്‍ ക്ലബ് ഒരുങ്ങുന്നത്.
 
ആറാം വയസ്സില്‍ ന്യൂവെല്‍സില്‍ പന്തുതട്ടിയാണ് മെസ്സി തന്റെ ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കം കുറിച്ചത്. പതിമൂന്നാം വയസ്സില്‍ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലേക്ക് മാറിയ മെസ്സി 2004 മുതല്‍ 2021 വരെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ കുറിച്ചിരുന്നു. 4 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ലാലിഗയും അടക്കം 35 ഓളം കിരീട നേട്ടങ്ങളില്‍ മെസ്സി ബാഴ്‌സയ്‌ക്കൊപ്പം പങ്കാളിയായിരുന്നു.
 
 ബാഴ്‌സലോണയിലെ സാമ്പത്തിക പ്രതിസന്ധി കാരണം 2021-ല്‍ പാരീസ് സെന്റ് ജെര്‍മെയ്നിലേക്ക് മാറിയ മെസ്സി രണ്ട് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി. 2023-ല്‍ ഇന്റര്‍ മയാമിയിലേക്ക് മാറിയ മെസ്സി തന്റെ മുപ്പത്തിയെട്ടാം വയസ്സിലും  എംഎല്‍എസില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.മെസ്സിയെ അര്‍ജന്റീനയിലെത്തിക്കാന്‍ ശ്രമിക്കുന്നതായി ന്യൂവെല്‍സ് വൈസ് പ്രസിഡന്റ് ജുവാന്‍ മാനുവല്‍ മെദീന സ്ഥിരീകരിച്ചിരുന്നു. വെറുമൊരു ക്ലബ് മാറ്റമല്ല ഇതെന്നും അര്‍ജന്റീനന്‍ ഫുട്‌ബോളിന് തന്നെ ഉണര്‍വേകുന്ന പദ്ധതിയാണിതെന്നും മെദീന പറയുന്നു.
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജു മങ്ങി, പക്ഷേ അണ്ടർ 19ൽ പുതിയ മലയാളി തിളക്കം, ലോകകപ്പ് സെമിയിൽ അഫ്ഗാനെതിരെ സെഞ്ചുറിയുമായി ആരോൺ ജോർജ്