1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Fermin Lopez new deal with barcelona

ഫെർമിൻ ലോപ്പസ് ബാഴ്സലോണയിൽ 'തുടരും'. കരാർ 2031 വരെ നീട്ടി

Fermin Lopez, Barcelona, Football News, ഫെർമിൻ ലോപ്പസ്, ബാഴ്സലോണ, ഫുട്ബോൾ വാർത്ത
ബാഴ്‌സലോണയുടെ യുവ  താരം ഫെര്‍മിന്‍ ലോപ്പസ് ക്ലബ്ബുമായി പുതിയ കരാറില്‍ ധാരണയിലെത്തി. 2031 ജൂണ്‍ വരെ നീളുന്ന ദീര്‍ഘകാല കരാറിനാണ് ഇരുപക്ഷവും തമ്മില്‍ ധാരണയായത്. ഈ സീസണിലെ താരത്തിന്റെ ഉജ്ജ്വല പ്രകടനവും പ്രതിഭയും കണക്കിലെടുത്താണ് ബാഴ്‌സലോണയുടെ ഈ സുപ്രധാന നീക്കം. കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റ് ക്ലബുകളില്‍ നിന്ന് വന്ന വമ്പന്‍ ഓഫറുകള്‍ താരം നിരസിച്ചിരുന്നു.
 
നിലവില്‍ 2029 വരെയായിരുന്നു താരത്തിന്റെ കരാര്‍ കാലാവധി. ഇത് രണ്ട് വര്‍ഷം കൂടി വര്‍ധിപ്പിച്ച് 2031 ജൂണ്‍ വരെയാക്കി മാറ്റാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ബാഴ്‌സലോണയുടെ ഭാവി പദ്ധതികളിലെ നിര്‍ണ്ണായക സാന്നിധ്യമായി ഫെര്‍മിന്‍ മാറും. യുവതാരങ്ങളായ ലാമിന്‍ യമാല്‍, പാവോ കുബാര്‍സി,പെഡ്രി എന്നിവര്‍ക്കൊപ്പം ടീമിന്റെ പ്രധാനതാരങ്ങളില്‍ ഒരാളായി താരം മാറും.
 
താരത്തെ സ്വന്തമാക്കാന്‍ മറ്റ് വമ്പന്‍ ക്ലബ്ബുകള്‍ ശ്രമിക്കുന്നത് തടയാന്‍ വന്‍ തുകയാണ് ഫെര്‍മിന് റിലീസ് ക്ലോസായി നിശ്ചയിച്ചിരിക്കുന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തിന് ശമ്പള കരാറില്‍ 50 ശതമാനത്തിന്റെ വര്‍ധനവും പുതിയ കരാറില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണയുടെ ആക്രമണ നിരയിലെ പ്രധാന കണ്ണിയാണ് 22-കാരനായ ഫെര്‍മിന്‍.
 
 
അടുത്ത ലേഖനം
വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി പിറന്നു, സ്‌കിവര്‍ ബ്രണ്ടിന്റെ ചിറകിലേറി മുംബൈയ്ക്ക് നിര്‍ണായക വിജയം