1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Pierluigi Collina about Argentina vs Egypt Match

മാച്ച് ഒഫീഷ്യൽസിന്റെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല; വിഖ്യാത റഫറി പിയർലൂജി കൊളിന

ഈജിപ്ത് പരിശീലകൻ ഹൊസാം ഹസന്റെ ആരോപണങ്ങളെ പിയർലൂജി കൊളിന തള്ളി

Pierluigi Collina
Pierluigi Collina

അർജന്റീന - ഈജിപ്ത് മത്സരത്തിലെ റഫറിമാരെ പിന്തുണച്ച് പ്രശസ്ത മാച്ച് ഓഫിഷ്യൽ പിയർലൂജി കൊളിന. അർജന്റീനയ്ക്കു അനുകൂലമായി ഫിഫയും റഫറിമാരും പ്രവർത്തിച്ചു എന്ന ഈജിപ്ത് പരിശീലകൻ ഹൊസാം ഹസന്റെ ആരോപണങ്ങളെ പിയർലൂജി കൊളിന തള്ളി. 
 
' തീർച്ചയായും, റഫറിയുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രിയാത്മകമായ ചർച്ചകൾ ഫുട്‌ബോളിന്റെ ഭാഗമാണ്. പക്ഷേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് നമ്മുടെ കായികരംഗത്ത് സ്ഥാനമില്ല. ഫിഫ ലോകകപ്പ് മാച്ച് ഒഫീഷ്യൽസിന്റെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഇത് സംഭവിക്കുമ്പോൾ, അവർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ ഭീഷണികൾ ഉണ്ടാകുന്ന പ്രതികരണങ്ങൾക്ക് ഇത് കാരണമായേക്കാം. ഇത് ശരിയല്ല. അതുപോലെ, ഫിഫ റഫറിമാരെ സ്വാധീനിക്കാൻ കഴിയുമെന്ന് ആർക്കും അവകാശപ്പെടാൻ കഴിയില്ല, ഫിഫ പ്രസിഡന്റിന് പോലും,' പിയർലൂജി പറഞ്ഞു. 
About Writer
WEBDUNIA