എന്താണ് വാർ (VAR)? കളി പൂർണമായി അവരുടെ നിയന്ത്രണത്തിൽ ആണോ?
കളി പൂർണമായി ചെക്ക് ചെയ്യുമ്പോഴും VAR നു ഇടപെടാൻ ചില പരിമിതികളുണ്ട്
What is VAR
ഈ ലോകകപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ് VAR, വീഡിയോ അസിസ്റ്റന്റ് റഫറി. കളിയിലെ എല്ലാ നീക്കങ്ങളിലും VAR ഇടപെടുമോ? പലരുടെയും സംശയമാണ്. യാഥാർഥ്യം എന്തെന്നാൽ കളി പൂർണ സമയവും VAR നിരീക്ഷണത്തിൽ ആണെങ്കിലും എല്ലാ നീക്കങ്ങളിലും അവരുടെ ഇടപെടൽ ഉണ്ടാകില്ല.
കളി പൂർണമായി ചെക്ക് ചെയ്യുമ്പോഴും VAR നു ഇടപെടാൻ ചില പരിമിതികളുണ്ട്. അല്ലെങ്കിൽ വളരെ ഗൗരവമുള്ള സമയങ്ങളിൽ മാത്രമായിരിക്കും ഈ ഇടപെടൽ. അത് ഏതൊക്കെയാണെന്ന് നോക്കാം:
ഗോൾ
പെനാൽറ്റി
റെഡ് കാർഡ്
മിസ്റ്റേക്കൺ ഐഡന്റിറ്റി
ബോക്‌സിനകത്ത് നടക്കുന്ന ഇൻസിഡന്റ്‌സും ഗോളിലോ പെനാൽറ്റിയിലോ റെഡ് കാർഡിലോ കലാശിക്കുന്ന ഇൻസിഡന്റ്‌സും മാത്രം റിവ്യൂ ചെയ്യാനേ VAR ടീമിന് അധികാരം ഉള്ളൂ. നേരത്തേ ഗോളും ഡയറക്റ്റ് റെഡ് കാർഡും പെനാൽറ്റിയും മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ അത് സെക്കന്റ് യെല്ലോയും കോർണർ കിക്ക്‌സും കൂടി ഉൾപ്പെടുത്തി.
മൂന്ന് പേരടങ്ങിയ പ്രസ്തുത VAR ടീം ഒരു മൂവ് നടന്ന് കൊണ്ടിരിക്കേ ഇടപെടൽ നടത്തുന്നില്ല. മറിച്ച് ഫൗളോ ഇഞ്ചുറിയോ ത്രോഇന്നോ കോർണറോ സേവോ ഗോൾ കിക്കോ ഒക്കെ കാരണം കളി താൽക്കാലികമായി നിർത്തേണ്ടിവരുമ്പോൾ റെഫറിക്ക് പ്ലേ റീസ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് VAR ചെക്ക് പൂർത്തിയാക്കാൻ സമയം അനുവദിക്കാം. ഒരിക്കൽ പ്ലേ വീണ്ടും റീസ്റ്റാർട്ട് ആയിക്കഴിഞ്ഞാൽ അതിന് മുൻപുള്ള ഏതെങ്കിലും സംഭവം റിവ്യൂ ചെയ്യാൻ സാധിക്കുകയുമില്ല.
മേൽപ്പറഞ്ഞ നാല് കാറ്റഗറിയിൽ പെടുന്ന ഏതെങ്കിലും ഇൻസിഡന്റിൽ റെഫറിയുടെ ഓൺഫീൽഡ് ജഡ്ജ്‌മെന്റിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ VAR റെഫറിയുടെ തീരുമാനത്തിലേക്ക് കാര്യങ്ങൾ പോകൂ.
എന്തെങ്കിലും സംശയം ഉള്ള 50:50 സാഹചര്യമാണെങ്കിൽ മാത്രം VAR മെയിൻ റെഫറിക്ക് തിരിച്ച് റെഫർ ചെയ്യും. മെയിൻ റെഫറി സൈഡ്‌ലൈനിന്റെ മദ്ധ്യഭാഗത്തുള്ള സ്‌ക്രീൻ വരെ ചെന്ന് തന്റെ തീരുമാനം മാറ്റേണ്ടതുണ്ടോ എന്ന് ലഭ്യമായ എല്ലാ ആംഗിളിൽ നിന്നുമുള്ള വിഷ്വൽസ് കണ്ട് തീരുമാനം എടുക്കും.
ഇങ്ങനെ റെഫറി നേരിട്ട് തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ എല്ലായ്‌പ്പോഴും കുറവായിരിക്കും. ഒരു ലോകകപ്പിൽ മൊത്തം നോക്കിയാലും വിരലിൽ എണ്ണാവുന്ന അത്രയേ വരൂ.
വളരെ സിംപിൾ ആയി പറഞ്ഞാൽ ഒരു കളി പൂർണമായും VAR നിരീക്ഷണത്തിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ വളരെ ഗൗരവമുള്ള സാഹചര്യങ്ങളിൽ മാത്രമാണ് VAR ഇടപെടൽ കളിയിൽ ഉണ്ടാകുക.