അനുബന്ധ വാര്‍ത്തകള്‍
- ARG vs EGYPT : സല വീണിട്ടും എങ്ങനെ അർജൻ്റീനയ്ക്ക് മൂന്നാം ഗോൾ അനുവദിച്ചത്, വിമർശകരെ കണ്ണില്ലാത്തതാണോ?
- Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം
- ARG vs EGYPT :കപ്പ് നേരിട്ട് കൊടുത്തൂടെ, മെസ്സിക്കും അർജൻ്റീനയ്ക്കും വേണ്ടി ഫിഫ ഒത്തുകളിച്ചു, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരം മോസ്തഫ സീകോ
- Erling Haaland : ഞാനും കൂടട്ടെ, മെസ്സി- എംബാപ്പെ പോരട്ടത്തിലേക്ക് ഹാളണ്ടും ലോകകപ്പിലെ ഗോൾനേട്ടം ഏഴായി!
- മെസ്സിയെ പോലെ, ഹാരി കെയ്ൻ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ : ആൻ്റണി ഗോർഡൻ
പെനാൽറ്റി നഷ്ടമായപ്പോൾ ടീമിനെ വഞ്ചിച്ചെന്ന് തോന്നി, ഞാൻ കാരണം തോൽക്കുമെന്ന് ഭയന്നു : കരഞ്ഞതിന് പിന്നിലുള്ള കാരണം പറഞ്ഞ് മെസ്സി
ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആവേശപോരാട്ടത്തില്‍ ഈജിപ്തിനെ 3-2ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിലെ നിരാശ തുറന്ന് പറഞ്ഞ് അര്‍ജന്റീന നായകനായ ലയണല്‍ മെസ്സി. മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ പതിവില്ലാത്തവിധം വികാരധീനനായാണ് മെസ്സിയെ കളിക്കളത്തില്‍ കാണാനായത്. ഇതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞപ്പോഴാണ് നഷ്ടപ്പെടുത്തിയ പെനാല്‍റ്റിയെ പറ്റി മെസ്സി മനസ്സ് തുറന്നത്.
മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കെയാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. സ്കോര്‍ തുല്യമാക്കാന്‍ ലഭിച്ച ഈ അവസരം പക്ഷേ മുതലെടുക്കാന്‍ മെസ്സിക്ക് സാധിച്ചില്ല. ഈ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ കടുത്ത നിരാശയിലാക്കിയെന്ന് മെസ്സി മത്സരശേഷം തുറന്ന് പറഞ്ഞു. സത്യം പറഞ്ഞാല്‍ ആ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ രീതിയില്‍ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയിരുന്നു. വളരെ നിര്‍ണായകമായ സമയത്ത് ഞാന്‍ എന്റെ സഹതാരങ്ങളെ വഞ്ചിച്ചതായാണ് എനിക്ക് തോന്നിയത്.
Messi explotando en llanto y todos sus compañeros abrazandolo
— Señorita M0skigna Fan (@ladymoskigna) July 7, 2026
LOS AMO, ROTOS EN LLANTO pic.twitter.com/m4PyKNgXgA
ഞാന്‍ കാരണം ടീം തോല്‍ക്കുമോ എന്ന് ഭയന്നു. എന്നാല്‍ ഭാഗ്യവശാല്‍ ദൈവം എനിക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. എനിക്ക് സമനില ഗോള്‍ നേടാന്‍ കഴിഞ്ഞു. അത് നല്കിയ ആശ്വാസം, സന്തോഷം എല്ലാം വാക്കുകള്‍ക്ക് അപ്പുറമാണ്. ഈ ടീം എപ്പോഴും പോരാടൂന്നവരാണ്. മെസ്സി പറഞ്ഞു.