1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Neves' Ronaldo Comments Spark Backlash After Portugal's Draw

റൊണാൾഡോ സഹതാരം മാത്രമെന്ന് ജാവോ നെവസ്, സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവുമായി റോണോ ഫാൻസ്

പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡ് താരമായ ജാവോ നെവസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Joao Neves, Cristiano Ronaldo, Portugal vs Congo, FIFA Worldcup 2026, FIFA Worldcup
ഡിആര്‍ കോംഗോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ സമനിലയില്‍ കുരുങ്ങിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുന്നു. മത്സരത്തിലുടനീളം സഹതാരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവഗണിച്ചെന്ന വിമര്‍ശനങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നതിനിടെ റൊണാള്‍ഡോ തങ്ങളുടെ സഹതാരമാണെന്നും അല്ലാതെ യാതൊരു വിധ പ്രത്യേകതയും താരത്തിനില്ലെന്ന് പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡ് താരമായ ജാവോ നെവസ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
 
ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ 1-1ന് ഡിആര്‍ കോംഗോയോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജോവോ നെവസ് നേടിയ ഹെഡര്‍ ഗോളിലൂടെ ലീഡ് നേടിയ പോര്‍ച്ചുഗലാണ് മത്സരത്തില്‍ അധികനേരവും പന്ത് കൈവശം വെച്ചതെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബോക്‌സില്‍ ഉണ്ടായിരുന്നിട്ടും പലപ്പോഴും സഹതാരങ്ങള്‍ താരത്തിന് പാസുകളും നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സഹതാരങ്ങള്‍ പാസ് നല്‍കാത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.ALSO READ: ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷനെ തന്നെ പാഴാക്കി, പോര്‍ച്ചുഗലിന്റെ പ്രശ്‌നം റൊണാള്‍ഡോയല്ല, റോബര്‍ട്ടോ മാര്‍ട്ടിനസ്!
 
 ഇപ്പോഴിതാ മത്സരശേഷം മിഡ്ഫീല്‍ഡര്‍ ജാവോ നെവസ് നല്‍കിയ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരിവെച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെ മറ്റെല്ലാവരെയും പോലെ ടീമിനായി സംഭാവന നല്‍കുന്ന ഒരു താരമാണെന്നാണ് നെവസിന്റെ പ്രതികരണം. ടീമിലെ എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
നെവസിന്റെ പരാമര്‍ശത്തിന് പിന്നാലെ  നെവസിന്റെയും അദ്ദേഹത്തിന്റെ പങ്കാളിയായ നടി മഡലേന അറഗാവോയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ വലിയ സൈബര്‍ ആക്രമണമാണ് റൊണാള്‍ഡോ ആരാധകര്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഗോളടിക്കുവാന്‍ ആരും റൊണാള്‍ഡോയ്ക്ക് പാസുകള്‍ നല്‍കിയില്ലെന്നും അന്താരാഷ്ട്ര തലത്തില്‍ പോര്‍ച്ചുഗലിനെ ഉയര്‍ത്തിയ റൊണാള്‍ഡോയെ സഹതാരങ്ങള്‍ ഒന്നടങ്കം അവഗണിക്കുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
 
ഇതിനിടെ റൊണാള്‍ഡോയുടെ സഹോദരി കാത്യ ആവെയ്റോയും ഇന്‍സ്റ്റഗ്രാമിലൂടെ ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചു. 'ടീം പാസ് നല്‍കാനും പന്ത് തിരിച്ചുപിടിക്കാനും മറന്നുപോയതുപോലെയായിരുന്നു. അവസാനം കുറ്റം ഒരാളുടെ മേല്‍ മാത്രം ചുമത്തുകയാണ് ചെയ്യുന്നതെന്ന് റൊനാള്‍ഡോയുടെ സഹോദരി വ്യക്തമാക്കി. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സമ്മതിച്ചെങ്കിലും റൊണാള്‍ഡോയെ അവസാനവരെ കളിപ്പിച്ചതിനെ ന്യായീകരിച്ചു.
 
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നഷ്ടമായതോടെ പോര്‍ച്ചുഗലിന് ഇനി വരുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍ മൈതാനത്തെ പ്രകടനത്തേക്കാള്‍ ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഈ സാഹചര്യത്തില്‍ പരിശീലകസംഘം ഡ്രസ്സിംഗ് റൂമിലെ ഐക്യം നിലനിര്‍ത്തുകയും അടുത്ത മത്സരത്തില്‍ വിജയത്തോടെ തിരിച്ചുവരികയും ചെയ്യുക എന്നതായിരിക്കും പ്രധാന വെല്ലുവിളി.ALSO READ: USA vs Australia : ഓസ്ട്രേലിയയെ 2 ഗോളിന് തകർത്തു, റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി യുഎസ്എ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Brazil vs Haiti: താളം കണ്ടെത്തി ബ്രസീൽ; ഹെയ്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനു ജയം