അനുബന്ധ വാര്‍ത്തകള്‍
- ഇത് സ്വപ്നനിമിഷം, സൗദി ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കി റൊണാൾഡോ, അവസാന ലീഗ് മത്സരത്തിൽ വമ്പൻ വിജയം
- റോണോ, മോനെ... കൂടുതൽ ഇടപെടല്ലെ, ചൊറിഞ്ഞാൽ നിൽക്കാനാവില്ല, ക്രിസ്റ്റ്യാനോയ്ക്കെതിരെ സൗദി ലീഗ്, അൽ നസ്ർ വിട്ടേക്കും
- FIFA World Cup 2026: ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടും, പക്ഷേ ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !
- വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം
- അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ
41 വയസ്സ്, ഇപ്പോഴും ഫിറ്റ്.. ആറാം ലോകകപ്പിൽ കപ്പടിക്കുമോ റൊണാൾഡോ?, ആദ്യ മത്സരം നാളെ
പ്രായം പല താരങ്ങളെയും തളര്‍ത്തുമ്പോള്‍ ഇന്നും ഫിറ്റ്നസില്‍ റോണോ ഏതൊരു ചെറുപ്പക്കാരനെതിരെയും മത്സരിക്കാന്‍ പ്രാപ്തനാണ്.
നാല്പത്തൊന്നാം വയസിലും ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്ക് പഴയ 17കാരന്റെ അതേ ആവേശത്തിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസമായ റോണാല്‍ഡോ. പ്രായം പല താരങ്ങളെയും തളര്‍ത്തുമ്പോള്‍ ഇന്നും ഫിറ്റ്നസില്‍ റോണോ ഏതൊരു ചെറുപ്പക്കാരനെതിരെയും മത്സരിക്കാന്‍ പ്രാപ്തനാണ്. ഇക്കുറി തന്റെ ആറാം ലോകകപ്പിന് ഇറങ്ങുമ്പോള്‍ ലോകകിരീടം ആദ്യമായി പോര്ച്ചുഗലിലെത്തിക്കുക എന്നതാണ് റൊണാള്‍ഡോയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ടീമിനൊപ്പം റൊണാള്‍ഡോ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗ്രൂപ്പ് എച്ചില് കോംഗോയ്ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഉസ്ബെക്കിസ്ഥാന്, കൊളംബിയ ടീമുകളാണ് കോംഗോയെ കൂടാതെ ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങള്‍.
2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ 21 വയസ്സിലാണ് താരം ലോകകപ്പില്‍ അരങ്ങേറിയത്.അന്ന് സെമിഫൈനല്‍ വരെ പോര്‍ച്ചുഗല്‍ എത്തിയപ്പോള്‍ ലോകകപ്പില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. 2010ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പോര്‍ച്ചുഗല്‍ പുറത്തായി. 2014ലെ ലോകകപ്പില്‍ ഘാനയ്ക്കെതിരെ ഗോള്‍ നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പോര്‍ച്ചുഗല്‍ പുറത്തായിരുന്നു. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ തകര്‍പ്പന്‍ ഹാട്രിക് നേടി തിളങ്ങാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.ALSO READ: മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ
2022ലെ ലോകകപ്പിലും ഗോള്‍ നേടാനായതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരെ തോറ്റതോടെ പക്ഷേ പോര്‍ച്ചുഗല്‍ പുറത്തായി. 2026ലെ ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ 41 വയസുകാരനാണ് റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 220ലധികം മത്സരങ്ങളില്‍ നിന്ന് 135ലധികം അന്താരാഷ്ട്ര ഗോളുകള്‍ റൊണാള്‍ഡോ കണ്ടെത്തികഴിഞ്ഞു. പോര്‍ച്ചുഗലിന് യൂറോ കപ്പും നേഷന്‍സ് കപ്പും നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു ലോകകപ്പ് കൂടി നേടി കൊണ്ട് തന്റെ കരിയര്‍ പൂര്‍ത്തിയാക്കാനാകും റോണോ ലക്ഷ്യമിടുന്നത്.