1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazil vs Haiti Match Result

Brazil vs Haiti: താളം കണ്ടെത്തി ബ്രസീൽ; ഹെയ്തിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനു ജയം

മത്തിയൂസ് കുന്ന ബ്രസീലിനായി ഇരട്ടഗോൾ നേടി. 23-ാം മിനിറ്റിലും 36-ാം മിനിറ്റിലുമാണ് കുന്ന ഹെയ്തിയുടെ വല ചലിപ്പിച്ചത്

Brazil vs Haiti
Brazil vs Haiti

Brazil vs Haiti: ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോടു സമനില വഴങ്ങിയെങ്കിലും ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ബ്രസീൽ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു ബ്രസീൽ ഹെയ്തിയെ നിലംപരിശാക്കി. ഹെയ്തിയുടെ പ്രതിരോധ പൂട്ടിനെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ കൊണ്ട് പൊളിച്ചടുക്കി. 
 
മത്തിയൂസ് കുന്ന ബ്രസീലിനായി ഇരട്ടഗോൾ നേടി. 23-ാം മിനിറ്റിലും 36-ാം മിനിറ്റിലുമാണ് കുന്ന ഹെയ്തിയുടെ വല ചലിപ്പിച്ചത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിൽ വിനിഷ്യസ് ജൂനിയർ മൂന്നാം ഗോൾ നേടി. കുന്ന അടിച്ച ഒരു ഗോൾ വിനിഷ്യസിന്റെ പാസിൽ നിന്നാണ്. സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ഇന്നും ബ്രസീൽ ഇറങ്ങിയത്. 
 
57 ശതമാനം ബോൾ പൊസഷൻ ബ്രസീലിനായിരുന്നു. 533 പാസുകളും അഞ്ച് ഷോട്ട് ഓർ ടാർഗറ്റും. ഇതോടെ ഗ്രൂപ്പ് സിയിൽ ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. മൊറോക്കോയാണ് രണ്ടാമത്. സ്‌കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ശേഷിക്കുന്ന മത്സരം. 
About Writer
WEBDUNIA
അടുത്ത ലേഖനം
'ദേ പോയി'; ജർമനിയുടെ റെക്കോർഡ് പൊട്ടിച്ച് ബ്രസീൽ