അനുബന്ധ വാര്‍ത്തകള്‍
- മെസ്സിയുമായി വഴക്കിട്ടതല്ല, സംസാരിച്ചത് ഫൗളിനെ പറ്റി: വിശദീകരിച്ച് ബെല്ലിങ്ങ്ഹാം
- മികച്ച ടീം, പക്ഷേ എനിക്കവരെ നന്നായി അറിയാം, സ്പെയ്നിനെതിരായ ഫൈനലിന് മുൻപ് മനസുതുറന്ന് മെസ്സി
- ഗെയിം റീഡിങ്, പ്ലാൻ ഡൺ; ഇതാ മെസി !
- Lionel Messi: ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും മെസിയിലേക്ക്?
- Lionel Messi: ദൈവവും ചെകുത്താനും സ്വർഗവും നരകവും, 'അത്ഭുത മെസി'
മെസ്സിയോളം സ്പാനിഷ് ഫുട്ബോൾ അറിയുന്ന ആരുമില്ല, സ്പെയിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മെസ്സി തന്നെ!
സ്പെയിനിന് മെസ്സിയെ അറിയുന്ന പോലെ ആര്‍ക്കും മെസ്സിയെ അറിയാന്‍ വഴിയില്ല, തിരിച്ചും അത് അങ്ങനെ തന്നെ
2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ആ നിമിഷങ്ങള്‍ ഇത്തിരി സ്പെഷ്യലാണ്. കരിയറില്‍ സിംഹഭാഗവും മെസ്സി കളിച്ചത് സ്പെയിനില്‍ ആയിരുന്നു എന്നതിനൊപ്പം സ്പാനിഷ് ഫുട്ബോളിന്റെ ഏറ്റവും മനോഹരമായ വേര്‍ഷന്‍ സ്പെയ്ന്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരും കണ്ടത് മെസ്സി നിറഞ്ഞുനിന്ന ബാഴ്സലോണയിലാണ്. ഒരു ഡച്ച് കാരാനായ ബാഴ്സലോണയുടെ ഇതിഹാസതാരം യോഹാന്‍ ക്രൈഫ് നെയ്തെടുത്ത പൊസിഷനല്‍ ഫുട്ബോളാണ് സ്പെയിന് ഫുട്ബോളിന്റെ ഫിലോസഫി. എന്നാല്‍ ആ ഫിലോസഫിയുടെ ഏറ്റവും മൂര്‍ത്തമായ രൂപം മെസ്സിയുടേതാണ് ഫൈനല്‍ മത്സരത്തെ എക്സൈറ്റഡാക്കി മാറ്റുന്നത്.
സ്പെയിനിന് മെസ്സിയെ അറിയുന്ന പോലെ ആര്‍ക്കും മെസ്സിയെ അറിയാന്‍ വഴിയില്ല, തിരിച്ചും അത് അങ്ങനെ തന്നെ എന്നതാണ് ഈ ഫൈനല്‍ മത്സരത്തിന്റെ കൗതുകം. 1990കളില്‍ ബാഴ്സലോണ പരിശീലകനായിരുന്ന നെതര്‍ലന്‍ഡ്സ് താരമായ യൊഹാന്‍ ക്രൈഫാണ് ബാഴ്സലോണ വഴി സ്പാനിഷ് ഫുട്ബോളിന്റെ തന്നെ തലവര മാറ്റുന്നത്. ടോട്ടല്‍ ഫുട്ബോളിന്റെ വക്താവായ ക്രെയ്ഫ് പൊസിഷണല്‍ ഫുട്ബോള്‍ സ്പെയിനിന് പരിചയപ്പെടുത്തുകയും പിന്നീട് അത് പെപ് ഗാര്ഡ്വിയോള അടക്കമുള്ളവരിലൂടെ കടന്ന് ഇന്നത്തെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ട്രാന്സിഷന് ഘട്ടത്തില്‍ സ്പാനിഷ് ഫുട്ബോളിന്റെ എറ്റവും സുന്ദരമായ രൂപം ലോകം കണ്ടത് മെസ്സി കേന്ദ്രമായിരുന്ന ബാഴ്സലോണയിലൂടെയായിരുന്നു.
സ്പെയിനിന്റെ സിസ്റ്റത്തില്‍ നിന്ന് വളര്‍ന്ന് വന്ന താരമെന്ന നിലയില്‍ അര്‍ജന്റീനന്‍ നിരയില്‍ സ്പെയിനിനെ ഏറ്റവും നന്നായി അറിയുന്നത് മെസ്സിയാണ്. ബാഴ്സലോണയുടെ ഇതിഹാസതാരമായതിനാല് തന്നെ മെസ്സിയുടെ കളികള്‍ നേരിട്ടും അല്ലാതെയും കണ്ട് വളര്‍ന്നവരാണ് ഇന്ന് സ്പെയിന് നിരയിലെ പ്രധാനതാരങ്ങള്‍. ഈ ലോകകപ്പില്‍ എല്ലാവരും മെസ്സി- യമാല്‍ പോരാട്ടത്തിനെ കാത്തിരിക്കുമ്പോള്‍ ഇത് മെസ്സിയുടെ കഴിവുകള്‍ കൃത്യമായി അറിയുന്ന സ്പാനിഷ് നിരയ്ക്ക് മെസ്സിയെ തളയ്ക്കാനാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കുന്ന മത്സരം കൂടിയായിരിക്കും. ഫൈനല്‍ മത്സരത്തിന് മുന്‍പായി സ്പെയിന് ഫുട്ബോളിനെ തനിക്കറിയാമെന്നാണ് മെസ്സി കൃത്യമായി പറഞ്ഞത്. ഫൈനല്‍ മത്സരത്തെ ഏറ്റവും ആകര്‍ഷകമാക്കുന്ന ബിന്ദുവും ഇത് തന്നെയാണ്.