അനുബന്ധ വാര്ത്തകള്
- England vs Argentina : അർജൻ്റീനയ്ക്കൊപ്പം റഫറിയും കളിച്ചു, കലിയടങ്ങാതെ ഇംഗ്ലണ്ട് ആരാധകർ
- England vs Argentina : ഇംഗ്ലണ്ടോ അർജൻ്റീനയോ?, മെസ്സിയെ പൂട്ടാൻ കെയ്ൻ- ബെല്ലിങ്ഹാം!
- നാളെ മഴ പെയ്യുമോ?, അർജൻ്റീന വിജയിച്ചാൽ പെയ്തേക്കും, നടക്കാതെ പോയ ഫൈനലിസിമ ലോകകപ്പ് ഫൈനലിൽ?
- Lionel Messi: മെസി വെറുക്കപ്പെടുമ്പോൾ...!
- Argentina vs England: ഇതാ അപൂർവ പോര് ! ദൈവത്തിന്റെ കൈയും ബെക്കാമിന്റെ റെഡ് കാർഡും ചരിത്രം
Lionel Messi: ദൈവവും ചെകുത്താനും സ്വർഗവും നരകവും, 'അത്ഭുത മെസി'
Lionel Messi: ഒടുക്കം അത് തന്നെ സംഭവിച്ചു, രണ്ട് അസിസ്റ്റുകൾ, നാല് അവസരം സൃഷ്ടിക്കൽ, പെനാൽറ്റി ഏരിയയിലേക്ക് കടന്നുകയറിയത് 13 തവണ, ഡ്രിബിളുകളുടെ എണ്ണം 20...! ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസിൽ സർവ്വം മെസി മയം..!
Lionel Messi
Lionel Messi: ' ഇംഗ്ലണ്ട് ദൈവത്തിന്റെ കൈ കണ്ടിട്ടുണ്ട്. അവർ ഇനി ദൈവത്തിന്റെ ഇടംകാലിന് സാക്ഷ്യംവഹിക്കാൻ കാണാൻ പോകുന്നു,' ലോകകപ്പ് സെമിയിൽ അർജന്റീന ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുന്നതിനു തലേന്ന് വിഖ്യാത ഫുട്‌ബോളറായിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞ വാക്കുകൾ. ചെറിയൊരു പഴുത് കിട്ടിയാൽ കരുണയില്ലാതെ കടന്നുകയറി എതിർപാളയം ചിന്നഭിന്നമാക്കുന്ന മെസിയെ സ്ലാട്ടൻ പലവട്ടം ഗ്രൗണ്ടിൽ കണ്ടിട്ടുള്ളതാണ്. ഒടുക്കം അത് തന്നെ സംഭവിച്ചു, രണ്ട് അസിസ്റ്റുകൾ, നാല് അവസരം സൃഷ്ടിക്കൽ, പെനാൽറ്റി ഏരിയയിലേക്ക് കടന്നുകയറിയത് 13 തവണ, ഡ്രിബിളുകളുടെ എണ്ണം 20...! ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസിൽ സർവ്വം മെസി മയം..!
ലോകകപ്പ് നോക്കൗട്ടിലെ ഏറ്റവും മോശം മത്സരമാണോ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇരു ടീമുകളുടെ ആരാധകരും സംശയിച്ച ആദ്യ പകുതി. 12 ഫൗളുകളുമായി അർജന്റീനയും ഏഴ് ഫൗളുകളുമായി ഇംഗ്ലണ്ടും അക്ഷരാർഥത്തിൽ ആദ്യ പകുതിയെ ഗുസ്തിയാക്കിയ കാഴ്ച. ഇരു ടീമുകളും ഫിസിക്കൽ ഗെയിമിലേക്ക് ശ്രദ്ധയൂന്നുമ്പോൾ കാൽപന്ത് കളിയുടെ ഉദ്വേഗവും ഒഴുക്കും അന്യമാകുമെന്ന് സകലരും ഉറപ്പിച്ചു. വിരസമായ ആദ്യ പകുതിക്കു ശേഷം പിന്നെ അറ്റ്‌ലാന്റയിൽ കണ്ടത് മെസിയുടെ ഇടംകാൽ മാജിക്ക്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡെടുക്കുന്നു. അനുചരൻമാർക്കു മെസിയുടെ നിർദേശം എത്തി, 'നമുക്കുള്ള ടൈം ആയി'. പ്രതിസന്ധികളിലാണ് ഒരു ചാംപ്യൻ ടീം ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുത്ത് മരിക്കാതിരിക്കാൻ പോരാടുക. ഈ ലോകകപ്പിൽ ഒന്നിലേറെ തവണ അർജന്റീന അത് കാണിച്ചുതന്നിട്ടുമുള്ളതാണ്. സൂചിപ്പഴുത് പോലും കൊടുക്കാതെ മെസിയെ പൂട്ടിയെന്ന് ഇംഗ്ലണ്ട് ആശ്വസിച്ചെങ്കിലും അത്ഭുതങ്ങളൊളിപ്പിച്ച ഇടംകാൽ എണ്ണയിട്ട യന്ത്രം പോലെ നൂറേ നൂറിൽ ചലിക്കാൻ തുടങ്ങി.
Lionel Messi
റൈറ്റ് വിങ്ങിൽ പ്ലേ മേക്കർ ഉത്തരവാദിത്തം കൂടി മെസി ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ട് അക്ഷരാർഥത്തിൽ പ്രതിരോധത്തിലേക്ക്. ഹാരി കെയ്ൻ അടക്കം ഇംഗ്ലണ്ടിന്റെ മുന്നേറ്റതാരങ്ങൾ പോലും വല കാക്കാനെത്തി. മെസിയിൽ നിന്ന് ഒരു പന്ത് പോലും സഹതാരങ്ങളുടെ കാലിലേക്ക് എത്തരുതെന്ന് ഇംഗ്ലണ്ട് ഉറപ്പിച്ചു. ഒന്നിനു പകരം മൂന്നടിച്ചാൽ മാത്രം വിശ്രമിക്കുന്ന അർജന്റീനയുടെ ആക്രമണോത്സുകത ഇംഗ്ലണ്ടിന്റെ പദ്ധതികളെല്ലാം തകിടംമറിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മെസിയിൽ നിന്ന് മനോഹരമായ ക്രോസുകൾ ഇംഗ്ലണ്ടിന്റെ ബോക്‌സിനുള്ളിലേക്ക് പെയ്തിറങ്ങി. 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 92-ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസ്...ഇംഗ്ലണ്ടിന്റെ ഒറ്റഗോളിൽ കടിച്ചുതൂങ്ങാനുള്ള 'ഓപ്പറേഷൻ ഡിഫൻസ്' നിർദാക്ഷിണ്യം മെസി നിർവീര്യമാക്കി. ഗോളടിക്കുന്ന മെസിയെ മാത്രം കണ്ടാൽ പോരല്ലോ, ഗോളടിപ്പിക്കുന്ന മെസിയും 39 വയസിനെ നോക്കി അറ്റ്‌ലാന്റയിൽ കൊഞ്ഞനം കുത്തി. അർജന്റീനയ്ക്ക് കൈവിട്ട കളി തിരിച്ചുപിടിക്കാൻ വേണ്ടിവന്നത് വെറും ഏഴ് മിനിറ്റും ലയണൽ മെസിയുടെ ഇടംകാലും മാത്രം.
സ്വർഗവും നരകവും അയാൾ കണ്ടിട്ടുണ്ട്, ചെകുത്താനും ദൈവവും ആയിട്ടുണ്ട്. കിരീടം വേണമെന്ന് വിധിയെഴുതിയവർക്കു മുന്നിൽ ഒരു രാജ്യം തന്നെ നേടിയെടുത്തിട്ടുണ്ട്. അവനൊപ്പം കരഞ്ഞവരും, നിരാശയുടെ പടുകുഴിയിൽ വീണപ്പോൾ ചായാൻ ചുമലേകിയവരും മേലിൽ കരയരുതെന്നാണ് അവന്റെ തിരുവുള്ളം. അതിന്റെ പരിപൂർണ പരിസമാപ്തിയിലേക്ക് ഇനി ഒരു കളിദൂരം..! എട്ട് ഗോളുകളും നാല് അസിസ്റ്റുമായി ഈ ലോകകപ്പിന്റെ താരമാകാൻ ഉറച്ച മെസിയുടെ ഇടംകാലിന് ഇനി തകർക്കാനുള്ള സ്പാനിഷ് കോട്ട മാത്രം..!
The Hell
The Heaven
The Human
The God
Lionel Andres Messi..!