'ഞങ്ങൾക്ക് മേൽക്കൈയുണ്ട്': ഗാല്ലെ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി ശ്രീലങ്കൻ ക്യാപ്റ്റൻ
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി ശ്രീലങ്കന്‍ നായകന്‍. ഗാലെയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് ധനഞ്ജയ ഡിസില്‍വ വ്യക്തമാക്കി. സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചില്‍ വ്യക്തമായ മേധാവിത്തം ശ്രീലങ്കയ്ക്കുണ്ടെന്നാണ് ധനഞ്ജയ ഡിസില്‍വ വ്യക്തമാക്കിയത്.
ഗാല്ലെയിലെ സ്പിന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ തങ്ങളുടെ ബൗളിംഗ് നിരയ്ക്ക് സാധിക്കുമെന്നാണ് ലങ്കന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. സമീപകാലത്തായി റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ സ്പിന്നിനെതിരെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. ഇത് മുതലെടുത് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ 2 വര്‍ഷത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ ദൗര്‍ബല്യം തന്നെയാകും ശ്രീലങ്കയും മുതലെടുക്കാന്‍ ശ്രമിക്കുക.
ഗാല്ലെയിലെ പിച്ചിന്റെ സ്വഭാവവും പെരുമാറ്റവും ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഞങ്ങള്‍ക്ക് കൃത്യമായ മേല്‍ക്കെയുണ്ട്. സമീപകാലത്ത് ഇന്ത്യ സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നുണ്ട്. അവര്‍ക്ക് സ്പിന്‍ കളിക്കാനറിയില്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇവിടെ ശ്രീലങ്കയ്ക്കാണ് സാധ്യത കൂടുതല്‍. ശക്തമായ ബാറ്റിങ് നിരയും ഞങ്ങള്‍ക്കുണ്ട്. എങ്ങനെ ഇന്നിങ്ങ്‌സ് കെടിപ്പെടുക്കനമെന്നും എപ്പോള്‍ പിച്ചിന്റെ സ്വഭാവം മാറുമെന്നും ഞങ്ങള്‍ക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഈ കണ്ടീഷനുകള്‍ ഞങ്ങള്‍ മുതലെടുക്കും. ധനഞ്ജയ പറഞ്ഞു.