മെസ്സിയുമായി വഴക്കിട്ടതല്ല, സംസാരിച്ചത് ഫൗളിനെ പറ്റി: വിശദീകരിച്ച് ബെല്ലിങ്ങ്ഹാം
അര്‍ജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് സെമിഫൈനലില്‍ ലയണല്‍ മെസ്സിയുമായുള്ള വാക്കേറ്റം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങ്ഹാം. തങ്ങള്‍ വഴക്കിട്ടതല്ലെന്നും ഒരു ഫൗളിനെ പറ്റിയുള്ള സാധാരണ ചര്‍ച്ച മാത്രമാണ് മൈതാനത്ത് നടന്നതെന്നും ബെല്ലിങ്ങ്ഹാം വിശദമാക്കി.
മത്സരത്തിന്റെ ആദ്യപകുതിയ്ക്കിടെയാണ് മൈതാനത്ത് മെസ്സിയും ബെല്ലിങ്ങ്ഹാമും തമ്മില്‍ ചര്‍ച്ചയുണ്ടായത്. ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നെന്ന രീതിയിലാണ് ഈ ദൃശ്യങ്ങള്‍ പിന്നീട് പ്രചരിക്കപ്പെട്ടത്.
bellingham messinin içindeki canavarı uyandırıyor pic.twitter.com/XjumoqoaPM
— yalc arşiv (@yalcdb) July 16, 2026
വാസ്തവത്തില്‍ ഒരു ഫൗളിനെ പറ്റിയാണ് ഞങ്ങള്‍ സംസാരിച്ചത്. എനിക്ക് നേരത്തെ ഒരു ഫൗള്‍ ലഭിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്കെതിരായ ഫൗളോ എന്ന് മെസ്സി തിരിച്ചുചോദിച്ചു. അതൊക്കെ നേരിടാന്‍ നിങ്ങള്‍ ശക്തരല്ലെ എന്നാണ് ഞാന്‍ തിരിച്ചുപറഞ്ഞത്. ബെല്ലിങ്ങ്ഹാം വ്യക്തമാക്കി. മെസ്സിക്കെതിരെ കളിക്കാനായത് അഭിമാനകരമായ കാര്യമാണെന്നും ബെല്ലിങ്ങ്ഹാം പറഞ്ഞു. തോറ്റതില്‍ വേദനയുണ്ട്. പക്ഷേ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍ക്കെതിരെ കളിക്കാനായത് പ്രത്യേക അനുഭവമാണ് ബെല്ലിങ്ങ്ഹാം വ്യക്തമാക്കി.