South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കു ദക്ഷിണ കൊറിയയുടെ 'ചെക്ക്'; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
ആദ്യ പകുതി ഗോൾരഹിതമായിരുന്നു
South Korea
South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കു ജയം. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകളാണ് ദക്ഷിണ കൊറിയ നേടിയത്.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ദക്ഷിണ കൊറിയ ഗോളിനായി പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. രണ്ടാം പകുതിയിൽ ചെക്ക് റിപ്പബ്ലിക്ക് ദക്ഷിണ കൊറിയയുടെ വല കുലുക്കി. 59-ാം മിനിറ്റിൽ ലാഡിസ്ലാവ് ക്രെഷിയിലൂടെയാണ് ചെക്ക് ലീഡെടുത്തത്. പ്രതിരോധത്തിലായ ദക്ഷിണ കൊറിയ കളി കൂടുതൽ അഗ്രസീവ് ആക്കി.
66-ാം മിനിറ്റിൽ ഹ്വാങ് ഇൻ - ബിയോം, 80-ാം മിനിറ്റിൽ ഓ ഹ്യൂങ് - ഗ്യു എന്നിവരിലൂടെ ദക്ഷിണ കൊറിയയുടെ മറുപടിയെത്തി. ബോൾ പൊസഷനിൽ ദക്ഷിണ കൊറിയയാണ് മുന്നിട്ടുനിന്നത്.
ജയത്തോടെ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്‌സിക്കോയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും 3 പോയിന്റുകൾ സ്വന്തമാക്കി.