ഇന്ന് മുതൽ ഇനി ഉറക്കമില്ലാത്ത രാത്രികൾ, ഫിഫ ലോകകപ്പിന് ഇന്ന് കിക്കോഫ്, മത്സരങ്ങൾ എവിടെ കാണാം, എല്ലാ വിവരങ്ങളും
12 ഗ്രൂപ്പുകളിലായി നടക്കുന്ന ലോകകപ്പിൽ 104 മത്സരങ്ങള്‍ ഉണ്ടാകും
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളും അലയൊഴിയാത്ത ആവേശവും സമ്മാനിച്ചുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളിലായി 16 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പെന്ന പ്രത്യേകത ഇത്തവണയുണ്ട്. 12 ഗ്രൂപ്പുകളിലായി 104 മത്സരങ്ങള്‍ ഈ ലോകകപ്പിലുണ്ടാകും.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ സമയം ജൂണ്‍ 12 പുലര്‍ച്ചെ 12:30നാണ് ആദ്യ മത്സരം. ആദ്യമത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്റ്റെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജൂണ്‍ 11 മുതല്‍ ജൂണ്‍ 27 വരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ നടക്കുക.
റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ - ജൂണ്‍ 28 മുതല്‍ ജൂലൈ 3 വരെ
പ്രീ ക്വാര്‍ട്ടര്‍- ജൂലൈ 4 മുതല്‍ 7 വരെ
ക്വാര്‍ട്ടര്‍ ഫൈനല്‍ - ജൂലൈ 9 മുതല്‍ 11 വരെ
സെമിഫൈനല്‍ - ജൂലൈ 14-15
ലൂസേഴ്‌സ് ഫൈനല്‍ - ജൂലൈ 18
ഫൈനല്‍ - ജൂലൈ 19
ഇന്ത്യയില്‍ നിങ്ങള്‍ക്ക് മത്സരങ്ങള്‍ എങ്ങനെ കാണാം
യുണൈറ്റ്8 സ്‌പോര്‍ട്‌സ് 1
1 എച്ച് ഡി (ഹിന്ദി) യുണൈറ്റ്8 സ്‌പോര്‍ട്‌സ് 2
2 എച്ച്ഡി(ഇംഗ്ലീഷ്) ചാനലുകളിലും സീ5 (ZEE) ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം സ്ട്രീം ചെയ്യും.