1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Neither of us wants to play france coach drops bombshell ahead of worldcup third place match

ലൂസേഴ്സ് ഫൈനൽ കളിക്കാൻ ഞങ്ങൾക്കോ ഇംഗ്ലണ്ടിനോ താല്പര്യമില്ല, രാജ്യത്തിനായി ഇറങ്ങുമ്പോൾ പക്ഷേ വിജയം തന്നെ ലക്ഷ്യം : ഫ്രഞ്ച് കോച്ച് ദെഷാമ്പ്സ്

Deschamps
ഫിഫ ലോകകപ്പില്‍ കലാശപ്പോരാട്ടത്തിന് തൊട്ടുമുന്‍പ് നടക്കുന്ന മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള 'ലൂസേഴ്സ് ഫൈനല്‍' പോരാട്ടത്തില്‍ കളിക്കാന്‍ തങ്ങള്‍ക്കോ ഇംഗ്ലണ്ടിനോ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാമ്പ്‌സ്. എന്നാല്‍ രാജ്യത്തിന്റെ ജേഴ്‌സി അണിയുമ്പോള്‍ മൂന്നാം സ്ഥാനമെങ്കിലും നേടി മടങ്ങുക എന്നത് തങ്ങളുടെ കടമയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ദെഷാമ്പ്‌സ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ ഫ്രാന്‍സ് സ്‌പെയ്‌നോട് 2-0ത്തിന് പരാജയപ്പെട്ടാണ് പുറത്തായത്.
 
ഈ മത്സരം ഒരു സൗഹൃദമത്സരമല്ല, മൂന്നാം സ്ഥാനത്തിനായുള്ള ഔദ്യോഗിക പോരാട്ടമാണ്. ഈ അവസാന ലക്ഷ്യത്തിലെത്തിക്കാന്‍ കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും എനിക്കും ഉത്തരവാദിത്തമുണ്ട്. ഇത് യഥാര്‍ഥ ഫൈനലിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെന്നത് ശരിയാണ്. ഇംഗ്ലണ്ടിന് ഈ മത്സരം കളിക്കാന്‍ ഒട്ടും താല്പര്യമില്ല. ഞങ്ങള്‍ക്കുമില്ല. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. കളിച്ച് തന്നെ തീര്‍ക്കണം. ദെഷാമ്പ്‌സ് പറഞ്ഞു.
 
ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനായുള്ള തന്റെ അവസാനമത്സരമാകും ഇതെന്നും ദെഷാമ്പ്‌സ് സ്ഥിരീകരിച്ചു. ഒരു അദ്ധ്യായം അവസാനിക്കുകയാണെന്നും ദെഷാമ്പ്‌സ് പറഞ്ഞു.കോച്ചിനെ വിജയത്തോടെ യാത്രയയക്കാനാണ് ടീം ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് ഡിഫന്‍ഡറായ ഇബ്രാഹിം കൊനാട്ടെയും പറഞ്ഞു.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'യമാലിനെ അർജന്റീനയ്ക്കു പേടിയുണ്ടോ'; മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ എന്ന് സ്‌കലോണി