1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Messi Metlife Stadium 2016 Copa 2026 Final

Lionel Messi: അന്ന് കരഞ്ഞു, ആ ട്രോൾ മീം മെറ്റ്‌ലൈഫിൽ നിന്ന്; മെസിക്ക് ഓർമയുണ്ടോ 2016 ലെ തോൽവി?

2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലെ ആയിരുന്നു അർജന്റീനയ്ക്ക് എതിരാളികൾ

Lionel Messi, Metlife Stadium, Messi at Metlife Stadium, മെറ്റ്‌ലൈഫ് സ്റ്റേഡിയം, മെസി
Lionel Messi

Lionel Messi: 2016 ൽ വിരമിക്കൽ പ്രഖ്യാപിച്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വീണ്ടുമൊരു ഫൈനൽ കളിക്കാൻ ഇറങ്ങുന്നു ലയണൽ മെസി. ഫിഫ ലോകകപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ന്യൂയോർക്ക് സിറ്റിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം മെസിക്ക് അത്ര നല്ല ഓർമകൾ സമ്മാനിച്ച ഇടമില്ല. ഇവിടെ വെച്ചാണ് 2016 കോപ്പ അമേരിക്ക ഫൈനൽ അർജന്റീന തോറ്റതും തുടർന്ന് മെസിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവും. 
 
2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലെ ആയിരുന്നു അർജന്റീനയ്ക്ക് എതിരാളികൾ. മത്സരം ഗോൾരഹിതമായതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. ലയണൽ മെസിയെടുത്ത അർജന്റീനയുടെ ആദ്യ കിക്ക് ചിലെ ഗോൾ കീപ്പർ സേവ് ചെയ്തു. ഒടുവിൽ 4-2 നു പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വീണു. അവിടെ വെച്ച് 29 കാരനായ മെസി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 
 
2014 ലോകകപ്പ് ഫൈനലിലെ തോൽവി അടക്കം തുടർച്ചയായി നാലാമത്തെ ഫൈനൽ തോൽവി. ഇത് മെസിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 'ടീമിനായി ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്? ഞാൻ തളർന്നു,' മാനുഷികമായി ചിന്തിച്ചാൽ മെസിയുടെ വിരമിക്കൽ തീരുമാനത്തിൽ തെറ്റ് പറയാൻ പറ്റില്ല. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അന്ന് മെസി കരഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ ഒരു നേവായി ഇപ്പോഴും അവശേഷിക്കുന്നു. 2022 ലെ ലോകകിരീടം, തുടർച്ചയായ കോപ്പ കിരീടങ്ങൾ, ഫൈനലിസിമ... 2016 നു ശേഷം മെസി കീഴടക്കിയ കൊടുമുടികൾ ഏറെയാണ്. അപ്പോഴും മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഹൃദയവേദന ഇറക്കിവയ്ക്കാൻ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തെ തന്നെ കാലം അയാൾക്കു മുന്നിലേക്ക് വച്ചുനീട്ടിയിരിക്കുന്നു. സ്‌പെയിനെ തോൽപ്പിച്ച് 2016 കോപ്പ ഫൈനൽ തോൽവിയുടെ നിരാശയും സങ്കടവും അയാൾ ഇറക്കിവയ്ക്കുമോ?
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക