1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Scaloni about Spanish Footballer Yamal

'യമാലിനെ അർജന്റീനയ്ക്കു പേടിയുണ്ടോ'; മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ എന്ന് സ്‌കലോണി

യമാൽ ഫുട്‌ബോളിനൊരു നിധിയാണ്. ഭാവിയുടെ വാഗ്ദാനം

Yamal vs Messi, Finalissima, Spain vs Argentina, Football News,യമാൽ- മെസ്സി, ഫൈനലിസ്സിമ, സ്പെയ്ൻ- അർജൻ്റീന, ഫുട്ബോൾ വാർത്ത
സ്‌പെയിൻ യുവതാരം ലാമിൻ യമാലിനെ പുകഴ്ത്തി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ പോലെ മാർക്ക് ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള താരമാണ് യമാലെന്ന് സ്‌കലോണി പറഞ്ഞു. ലോകകപ്പ് ഫൈനലിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
യമാലിനെ എങ്ങനെ സ്റ്റോപ്പ് ചെയ്യുമെന്ന് ചോദിച്ചപ്പോൾ 'ഒരു മുറിയിൽ പൂട്ടിയിടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു,' എന്ന രസികൻ മറുപടിയാണ് സ്‌കലോണി നൽകിയത്. 
 
യമാൽ ഫുട്‌ബോളിനൊരു നിധിയാണ്. ഭാവിയുടെ വാഗ്ദാനം. സ്‌പെയിന് വേണ്ടി ഭാവിയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമെന്ന് ഉറപ്പാണ്. അപ്പോഴും ഫൈനലിൽ ഞങ്ങൾക്കെതിരെ അത് സംഭവിക്കില്ലെന്ന് പ്രത്യാശിക്കുന്നു. ലയണൽ മെസിയെ പോലെ മാർക്ക് ചെയ്യാൻ ഏറെ പ്രായസമുള്ള താരമാണ് യമാൽ - സ്‌കലോണി പറഞ്ഞു. 
 
ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12.30 നാണ് ലോകകപ്പ് ഫൈനൽ മത്സരം. ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിൽ എത്തിയത്. സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സ്‌പെയിന്റെ വരവ്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'അവരെ ആവശ്യമില്ലെങ്കിൽ മുൻപ് പറയണമായിരുന്നു'; ബിസിസിഐയെ കുത്തി അശ്വിൻ