Cristiano Ronaldo: എൺപതാം മിനിറ്റിനു ശേഷം 'പന്തില്ല', ആകെ ടച്ച് 19 തവണ
മൂന്ന് തവണ താരം പൊസഷൻ കൈവിട്ടു
Cristiano Ronaldo
Cristiano Ronaldo: സ്‌പെയിനെതിരായ മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത് നിറംമങ്ങിയ പ്രകടനം. വെറും മൂന്ന് ഷോട്ടുകളാണ് താരത്തിന്റെ കാലിൽ നിന്ന് വന്നത്. അതിൽ ഓൺ ടാർഗറ്റ് ഷോട്ട് രണ്ടെണ്ണം മാത്രം.
മൂന്ന് തവണ താരം പൊസഷൻ കൈവിട്ടു. കളിയിലുടനീളം താരം പന്ത് തൊട്ടത് 19 തവണ. അതിൽ ആദ്യ പകുതിയിലാണ് 12 തവണയും ടച്ച്. രണ്ടാം പകുതിയിലെ ടച്ചുകളുടെ എണ്ണം ഏഴ് മാത്രം. മത്സരം 80 മിനിറ്റ് പിന്നിട്ട ശേഷം ഒരു തവണ പോലും റൊണാൾഡോയ്ക്കു പന്ത് ടച്ച് ചെയ്യാൻ ലഭിച്ചിട്ടില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
കളിയിൽ 90 മിനിറ്റും റൊണാൾഡോ കളിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടേക്കാം എന്ന വിലയിരുത്തലിൽ ആണ് റൊണാൾഡോയെ പിൻവലിക്കാതിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പോർച്ചുഗൽ - സ്‌പെയിൻ കളിയിൽ ഏറ്റവും കുറവ് തവണ പന്ത് ടച്ച് ചെയ്തതിൽ രണ്ടാം സ്ഥാനത്ത് സ്‌പെയിൻ താരം ഒയർസബാൽ ആണ്, 35 തവണ ! സ്‌പെയിനെതിരായ റൊണാൾഡോയുടെ പ്രകടനത്തിനു പത്തിൽ അഞ്ചാണ് ദ് ഗോൾ നൽകിയിരിക്കുന്ന റേറ്റിങ്.
കണക്കുകൾ പ്രകാരം ഈ ലോകകപ്പിൽ റൊണാൾഡോയേക്കാൾ അധികനേരം പന്ത് കൈവശം വയ്ക്കുകയും കൂടുതൽ ടച്ചുകളുള്ളതുമായ 366 താരങ്ങളുണ്ട്.